ബ്രിട്ടീഷ് ബാങ്കിംഗ് സ്ഥാപനമായ സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഇന്ത്യയിലെ തങ്ങളുടെ ശാഖകളുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ 100-ൽ നിന്നും 80 ആയി കുറച്ചു. വെൽത്ത് മാനേജ്‌മെന്റ് പോലുള്ള ഉപദേശക സേവനങ്ങളിലേക്ക് (Advisory Services) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ ഈ നടപടി.

അടുത്തടുത്തുള്ള ചില ശാഖകൾ പരസ്പരം ലയിപ്പിച്ചും ചില നഗരങ്ങളിലെ ഒറ്റപ്പെട്ട ശാഖകൾ പൂട്ടിയുമാണ് ബാങ്ക് ഈ പുനഃക്രമീകരണം നടത്തിയത്. ശാഖകൾ കുറച്ചെങ്കിലും, ഇന്ത്യയിൽ സബ്‌സിഡിയറി രൂപത്തിലല്ലാതെ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളിൽ ഏറ്റവും വലിയ ശൃംഖലയുള്ളത് ഇപ്പോഴും സ്റ്റാൻഡേർഡ് ചാർട്ടേഡിന് തന്നെയാണ്.e
British banking giant Standard Chartered reduces its India branch count from 100 to 80, shifting its strategic focus heavily toward wealth management
