തമിഴ്‌നാട്ടിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ജാപ്പനീസ് ഊർജ സാങ്കേതിക കമ്പനിയായ ഹിറ്റാച്ചി എനർജി (Hitachi Energy) ധാരണയിലെത്തി. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. വരുന്ന മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഏകദേശം 1,000 പേർക്ക് ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സർക്കാർ അറിയിച്ചു.

ചെന്നൈ പോരൂരിലെ ഗ്ലോബൽ ടെക്നോളജി ആൻഡ് ഇന്നവേഷൻ സെന്ററിന്റെ (GTIC) വിപുലീകരണവും, ചെങ്കൽപട്ടിൽ നിലവിലുള്ള നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഉൽപ്പാദന ലൈൻ സ്ഥാപിക്കുന്നതും ഉൾപ്പെടെ രണ്ട് പ്രധാന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. ദൂരസ്ഥലങ്ങളിലേക്ക് വൈദ്യുതി പ്രസരണം ചെയ്യുന്നതിനും ഗ്രിഡ് ആധുനികവൽക്കരണത്തിനും ഉപയോഗിക്കുന്ന ഹൈ-വോൾട്ടേജ് ഡയറക്ട് കറന്റ് (HVDC) സാങ്കേതികവിദ്യക്കാവശ്യമായ സെമി-കണ്ടക്ടർ അധിഷ്ഠിത ഉപകരണങ്ങളാണ് പുതിയ ലൈനിലൂടെ നിർമ്മിക്കുക. അത്യാധുനിക പവർ സാങ്കേതികവിദ്യകളുടെ ഹബ്ബായി തമിഴ്‌നാടിനെ മാറ്റുന്നതിൽ ഹിറ്റാച്ചിയുടെ ഈ പുതിയ നിക്ഷേപം വലിയൊരു നാഴികക്കല്ലാകും

Hitachi Energy signs an agreement to invest ₹1,000 crore in Tamil Nadu to expand its Chennai and Chengalpattu facilities, generating 1,000 high-skilled jobs

Share.
Leave A Reply

Exit mobile version