കൊറിയയിലെ ബുസാനിൽ വെച്ച് നടന്ന മാരിടൈം ഇൻവെസ്റ്റ്മെന്റ് റൗണ്ട് ടേബിളിൽ, ആന്ധ്രാപ്രദേശിനെ ഒരു പ്രധാന മാരിടൈം നിർമ്മാണ കേന്ദ്രമായി ഉയർത്തിക്കാട്ടി സംസ്ഥാന ഐ.ടി, വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ്. ആന്ധ്രാപ്രദേശിലെ നിർദ്ദിഷ്ട ദുഗരാജപട്ടണം ഷിപ്പിംഗ് ക്ലസ്റ്ററിൽ നിക്ഷേപം നടത്താൻ കൊറിയൻ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. 30,000 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണിത്.

സംസ്ഥാനത്തെ 1,053 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും വിപുലീകരിക്കുന്ന തുറമുഖ സൗകര്യങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവുമാണ് ആന്ധ്രാപ്രദേശിനെ ഈ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുന്നത്. ആന്ധ്രാപ്രദേശ് മാരിടൈം ബോർഡും വിശാഖപട്ടണം പോർട്ട് അതോറിറ്റിയും സംയുക്തമായാണ് ഈ ഷിപ്പിംഗ് ക്ലസ്റ്റർ വികസിപ്പിക്കുന്നത്. കൊറിയൻ മാരിടൈം കമ്പനികൾക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Andhra Pradesh Minister Nara Lokesh invites South Korean maritime giants to invest in the upcoming ₹30,000 crore Dugarajapatnam Shipbuilding Cluster.
