ഈ വർഷത്തെ ആദ്യ പകുതിയിൽ (H1) റെക്കോർഡ് വിൽപ്പനയുമായി ബി.എം.ഡബ്ല്യു (BMW) ഗ്രൂപ്പ് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 9,075 കാറുകളാണ് കമ്പനി വിറ്റഴിച്ചത്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധനവാണ്. എസ്.യു.വി (SAV), ലോംഗ്-വീൽബേസ് മോഡലുകൾ എന്നിവയ്‌ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ മികച്ച പ്രകടനമാണ് ബി.എം.ഡബ്ല്യുവിനെ ഈ നേട്ടത്തിലെത്തിച്ചത്.
ഇലക്ട്രിക് വാഹന വിഭാഗത്തിലെ വൻ കുതിച്ചുചാട്ടമാണ് കമ്പനിയുടെ വിജയത്തിന് കരുത്തായത്. ഈ കാലയളവിൽ 2,359 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച ബി.എം.ഡബ്ല്യു, 78 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 26 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ 69 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനം നിലനിർത്താനും കമ്പനിക്ക് സാധിച്ചു. വരും മാസങ്ങളിൽ കൂടുതൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും വിപണന ശൃംഖല വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.
BMW Group India registers record-breaking sales in the first half of the year, driven by a 78% growth in its luxury electric vehicle portfolio
