വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കുന്ന ‘യൂസർനെയിം’ ഫീച്ചറിനെതിരെ കേന്ദ്ര സർക്കാർ കർശന നിയമനടപടികൾ ആലോചിക്കുന്നു. സുരക്ഷാ ഭീഷണികളും സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളും ഉയരുന്ന സാഹചര്യത്തിൽ, കമ്പനികൾ നൽകിയ മറുപടികൾ സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്.

ഫോൺ നമ്പർ വെളിപ്പെടുത്താതെ മെസ്സേജിങ് സാധ്യമാക്കുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദീകരണം തേടി ഐടി മന്ത്രാലയം ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്. കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഈ ഫീച്ചറിന്റെ പ്രവർത്തനം നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
The IT Ministry is examining the legal and security aspects of the username feature on WhatsApp and Telegram, which allows users to message without sharing numbers.