യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ കൈമാറ്റം ചെയ്യുന്നതിനായി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്’ നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ടെൻഡർ നടപടികളിലെ സാങ്കേതിക മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് പരാജയപ്പെട്ട മറ്റ് ബിഡർമാർ നൽകിയ പരാതിയെത്തുടർന്നാണ് കോടതിയുടെ നിർണ്ണായക തീരുമാനം. ഇതോടെ യുഎഇയിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് സേവനങ്ങൾ ലഭിക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

UAE Indian passport services Alhind contract

നേരത്തെ കരാർ ഏറ്റെടുക്കാൻ തയ്യാറെടുത്ത അൽഹിന്ദ് ഇതിനായി ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നെങ്കിലും നിയമനടപടികൾ കാരണം പ്രവർത്തനം തുടങ്ങാൻ സാധിച്ചില്ല. മുൻ കരാറുകാരായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവരുടെ കാലാവധി ജൂൺ 30-ന് അവസാനിച്ചതോടെ, നിലവിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ടാണ് താൽക്കാലികമായി സേവനങ്ങൾ നൽകുന്നത്. കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ, ഈ സേവനങ്ങളുടെ ഭാവി സംബന്ധിച്ച ആശയക്കുഴപ്പം പ്രവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

The Delhi High Court has cancelled Alhind’s contract for managing Indian passport and visa services in the UAE, causing fresh uncertainty for lakhs of expats.

Share.
Leave A Reply

Exit mobile version