ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വാഹനമായ ‘ഫ്ലൈയിംഗ് കാറുകൾ’ക്കായി ആവശ്യമായ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഹിറ്റാച്ചി എനർജിയും ഈവ് എയർ മൊബിലിറ്റിയും തമ്മിൽ പങ്കാളിത്ത കരാർ ഒപ്പിട്ടു. ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രയറിന്റെ കീഴിലുള്ള ഈവ് കമ്പനിയുമായുള്ള ഹിറ്റാച്ചിയുടെ ഈ കരാർ പ്രകാരം, ഫ്ലൈയിംഗ് കാറുകൾക്ക് ആവശ്യമായ ചാർജിംഗ് സംവിധാനങ്ങൾ തയ്യാറാക്കുകയാണ് പ്രധാന ലക്ഷ്യം. വിമാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തുടക്കം മുതൽ തന്നെ കൃത്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് ഈവ് വൈസ് പ്രസിഡന്റ് ലൂയിസ് മൗവാദ് വ്യക്തമാക്കി.

നിലവിൽ ഈവ് നിർമ്മിച്ച ഫ്ലൈയിംഗ് കാറുകൾ പരീക്ഷണ പറക്കലിലാണ്, 2028-ഓടെ ഇവയ്ക്ക് സർട്ടിഫിക്കേഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ലോകമെമ്പാടുമായി 2,700 ഓളം പ്രീ-ഓർഡറുകൾ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനായി ഹിറ്റാച്ചി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, ഫ്ലൈയിംഗ് കാറുകളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുമെന്ന് ഹിറ്റാച്ചി എനർജി ബ്രസീൽ മേധാവി ഗ്ലോക്കോ ഫ്രീറ്റാസ് അറിയിച്ചു
Hitachi Energy and Embraer’s Eve Air Mobility partner to develop cutting-edge electric charging infrastructure and power systems for eVTOL flying cars
