യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ (Alhind Tours & Travels) നേതൃത്വത്തിലുള്ള ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കലും കോൺസുലാർ സേവനങ്ങളും ഔദ്യോഗികമായി ആരംഭിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ കോൺസുലേറ്റിലും നേരിട്ട് നടത്തിവന്നിരുന്ന സേവനങ്ങളാണ് പുതിയതായി സജ്ജീകരിച്ച 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് (ICAC) മാറ്റിയത്.

Al Hind Indian Passport Seva Centres UAE

യുഎഇയിലുടനീളം വ്യാപിച്ച് കിടക്കുന്ന ഈ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കും. അപ്പോയിൻ്റ്മെന്റുകൾക്കായി consularsevainuae.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങൾക്കായി തത്കാൽ സേവനങ്ങൾ, നവജാത ശിശുക്കളുടെ പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റുകൾ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കായി വാക്ക്-ഇൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അബുദാബി (അൽ ദാന, അൽ റീം ഐലൻഡ്, മുസ്സഫ, മദീനത് സായിദ്, ഘയാതി, അൽ ഐൻ), ദുബായ് (ബർ ദുബായ് യുഡബ്ല്യു മാൾ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്), ഷാർജ (അൽ മജാസ്, റോള) എന്നിവയുൾപ്പെടെയുള്ള നോർത്തേൺ എമിറേറ്റുകളിലായി ആകെ 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് തുറന്നിട്ടുള്ളത്. പുതിയ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം 36 പേജുള്ള സാധാരണ പാസ്‌പോർട്ട് പുതുക്കുന്നതിന് 450 ദിർഹവും (തത്കാൽ 900 ദിർഹം), 60 പേജുള്ള പാസ്‌പോർട്ടിന് 630 ദിർഹവും (തത്കാൽ 1,080 ദിർഹം) ആണ് ഫീസ്. ഇതിന് പുറമെ ഫോട്ടോകോപ്പി, ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾക്കായി സർക്കാർ ഫീസിനൊപ്പം 19 ദിർഹം കൂടി അൽഹിന്ദ് ഈടാക്കും. സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 800248517 എന്ന ടോൾ ഫ്രീ നമ്പറിലോ support.ae@alhindglobal.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Al Hind opens 16 Indian Consular Application Centres across the UAE for passport renewal and consular services. Check locations, fees, and appointment details.

Share.
Leave A Reply

Exit mobile version