ഇന്ത്യയിലെ ആദ്യ ഓപ്പൺ എഐ (OpenAI) ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി വിശാഖപട്ടണത്തും പുണെയിലുമായി വൻ ഭൂമി സ്വന്തമാക്കി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ ഗൂഗിളിന്റെ 1 ജിഗാവാട്ട് ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററിന് സമീപമുള്ള 200 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ ടിസിഎസിന് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമെ, ടാറ്റാ കമ്മ്യൂണിക്കേഷൻസിന്റെ (മുൻ വിഎസ്എൻഎൽ) ആസ്തികൾ കൈകാര്യം ചെയ്യുന്ന ഹെമിസ്ഫിയർ പ്രോപ്പർട്ടീസിൽ നിന്ന് പുണെയിലെ ബോപ്ഖേലിൽ 88 ഏക്കർ ഭൂമി 640.50 കോടി രൂപയ്ക്ക് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

TCS OpenAI data centers India

ഈ തന്ത്രപ്രധാനമായ നീക്കത്തിലൂടെ രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വലിയ മുന്നേറ്റത്തിനാണ് ടിസിഎസ്ടി തയ്യാറെടുക്കുന്നത്. പ്രമുഖ ഹൈപ്പർസ്‌കെയിൽ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഈ സാമ്പത്തിക പാദത്തിൽ ഉണ്ടാകുമെന്നും ടിസിഎസിന്റെ ചീഫ് എക്സിക്യൂട്ടീവ് കെ. കൃതിവാസൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

TCS acquires 200 acres in Vizag and land in Pune to set up India’s first OpenAI data center facilities, boosting the nation’s AI infrastructure

Share.

Comments are closed.

Exit mobile version