പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും തദ്ദേശീയമായി നിർമ്മിച്ച ആദ്യ ടർബോ ജെറ്റ് എൻജിൻ കൈമാറി ആസാദ് എൻജിനീയറിങ് ചരിത്രപരമായ നേട്ടം കൈവരിച്ചു. എൻജിന്റെ ഘടകഭാഗങ്ങളുടെ നിർമ്മാണവും സംയോജനവും വിജയകരമായി പൂർത്തിയാക്കിയാണ് കമ്പനി ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.
ഇന്ത്യയെ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് ഈ മുന്നേറ്റം. അത്യാധുനിക എയ്റോ-എൻജിൻ സംവിധാനങ്ങളും പ്രിസിഷൻ മാനുഫാക്ചറിങ് രംഗത്തെ കമ്പനിയുടെ പ്രാവീണ്യവുമാണ് ഈ നേട്ടത്തിന് പിന്നിൽ. വികസന പരീക്ഷണങ്ങൾക്കായി ലോകനിലവാരമുള്ള എഞ്ചിനുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ കഴിവ് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് ആസാദ് എൻജിനീയറിങ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
Azad Engineering delivers its first fully indigenous turbojet engine to DRDO, marking a major milestone in India’s defence technology self-reliance
