സാധാരണ വർക്ക്ഷോപ്പിനെ റോൾസ് റോയ്സ്, ബോയിംഗ്, എയർബസ് തുടങ്ങിയ ആഗോള ഭീമന്മാർക്ക് എയ്റോസ്പേസ് ഘടകങ്ങൾ നിർമ്മിച്ചുനൽകുന്ന ആസാദ് എൻജിനീയറിങ് എന്ന വൻകിട കമ്പനിയാക്കി മാറ്റിയെടുത്ത കഥയാണ് രാകേഷ് ചോപ്ഡറിന്റേത്. പത്താം ക്ലാസ് പഠനം പൂർത്തിയാക്കാതിരുന്ന രാകേഷ് ഹൈദരാബാദിലെ പിതാവിന്റെ വർക്ക്ഷോപ്പിൽ പതിനാറാം വയസ്സിൽ മെഷീനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി; വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ പ്രിസിഷൻ മാനുഫാക്ചറിങ് രംഗത്ത് പ്രാവീണ്യം നേടി.

യൂറോപ്യൻ കമ്പനിക്കായി ടർബൈൻ ബ്ലേഡുകൾ കൃത്യതയോടെ നിർമ്മിച്ചു നൽകിയതോടെയാണ് അദ്ദേഹത്തിന്റെ ബിസിനസ്സ് ജീവിതത്തിൽ വഴിതിരിവുണ്ടായത്. തുടർന്ന് 2008-ൽ ഔദ്യോഗികമായി ആരംഭിച്ച ആസാദ് എൻജിനീയറിങ്, പിന്നീട് പ്രതിരോധ-വ്യോമയാന മേഖലയിലെ അതിസങ്കീർണ്ണമായ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്ന മുൻനിര കമ്പനിയായി വളർന്നു. ജി.ഇ, ബോയിംഗ്, റോൾസ് റോയ്സ് തുടങ്ങി ലോകപ്രശസ്തരായ നിരവധി കമ്പനികളും ഡി.ആർ.ഡി.ഒയും ഇന്ന് ഇദ്ദേഹത്തിന്റെ പ്രധാന ഉപഭോക്താക്കളാണ്. എഞ്ചിനീയറിംഗ് ബിരുദങ്ങളോ ഉന്നത പശ്ചാത്തലമോ ഇല്ലെങ്കിലും, നിരന്തരമായ കഠിനാധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും ഏത് സാധാരണക്കാരനും വലിയ വിജയങ്ങൾ നേടാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാകേഷ് ചോപ്ഡറുടെ ജീവിത വിജയം.
Read the inspiring success story of Rakesh Chopdar, a Class 10 dropout who built Azad Engineering into a leading aerospace parts supplier for Boeing & Rolls-Royce.
