പാരമ്പര്യവും ആധുനിക ഡിസൈനുകളും സംയോജിപ്പിച്ച് ഇന്ത്യൻ കൈത്തറി പാരമ്പര്യത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയാണ് ടാറ്റാ ട്രസ്റ്റ്സിന്റെ Antaran പദ്ധതി. നാഗാലാൻഡിലെ ബാക്ക്സ്ട്രാപ്പ് ലൂമുകൾ മുതൽ തമിഴ്നാട്ടിലെ കാഞ്ചീപുരം സിൽക്ക് വരെയുള്ള പൈതൃക വസ്ത്രങ്ങളെ പുതിയകാല ഫാഷനും സംരംഭകത്വവുമായി ഇണക്കിക്കൊണ്ട് നവീകരിക്കാൻ ഈ craft-based livelihood പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘ഭാരത് ടെക്സ് 2026’ വേദിയിൽ അസ്സാം, ഒഡീഷ, നാഗാലാൻഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നെയ്ത്തുകാർ തങ്ങളുടെ തനത് മാതൃകകൾ ആധുനിക സിലൗട്ടുകളിലേക്ക് മാറ്റിയെടുക്കുന്നത് പ്രദർശിപ്പിക്കുകയുണ്ടായി.

Tata Trusts Antaran Indian Handlooms

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നെയ്ത്തുകാർക്ക് നേരിട്ട് വിപണി ലഭ്യമാക്കാനും സംരംഭകത്വ ശേഷി വളർത്താനും കഴിഞ്ഞ ഏഴ് വർഷമായി അന്തരാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തനത് വെയ്വുകൾക്ക് പുറമെ ജാക്കറ്റുകൾ, ഹോം ഫർണിഷിംഗുകൾ എന്നിവയിലൂടെ പരമ്പരാഗത ഡിസൈനുകളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. ആഗോളതലത്തിൽ ആധികാരികതയ്ക്കും സുസ്ഥിരതയ്ക്കും പ്രാധാന്യം ലഭിക്കുന്ന ഇക്കാലത്ത്, ഗുണനിലവാരവും ശക്തമായ ആശയവിനിമയവും ഉറപ്പുവരുത്തി പരമ്പരാഗത നെയ്ത്തു മേഖലയെ സാമ്പത്തികമായി വിജയിപ്പിക്കുക എന്നതാണ് അന്തരാൻ ലക്ഷ്യമിടുന്നത്.

Tata Trusts’ Antaran initiative is transforming Indian handlooms by empowering weavers, eliminating middlemen, and blending heritage weaves with modern fashion.

Share.

Comments are closed.

Exit mobile version