ഓണക്കാലമെടുത്തപ്പോൾ  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കോ? ട്രഷറിയിൽ വേണ്ടത്ര കരുതലില്ലാത്തതിനാൽ ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ ബജറ്റ് നിർദേശങ്ങൾ നിന്നുമുളവിലെ എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകി. ജനപ്രിയ സൗജന്യ  പദ്ധതികൾ സർക്കാരിന്റെ സാമ്പത്തിക നിലയെ തകിടം മറിക്കുമെന്നാണ് റിപ്പോർട്ട്

Kerala financial crisis austerity measures


നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ റവന്യൂ വരുമാനം 33311.21 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെങ്കിലും ചെലവും കടമെടുപ്പും കൂടി. ഭരണം മാറിയെങ്കിലും ഖജനാവിൽ പണം നിറഞ്ഞു തുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഞെരുക്കം പറഞ്ഞ് മുണ്ടു മുറുക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തിലും കണക്കു കൂട്ടി നീങ്ങാനും വകുപ്പുകള്‍ക്ക് ധനവകുപ്പിന്‍റെ സര്‍ക്കുലര്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താന്‍ ധവള പത്രവും പുറത്തിറക്കി. അമിതമായ കടമെടുപ്പെന്ന് മുന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച സതീശന്‍ സര്‍ക്കാര്‍, ഇതുവരെ നാല് തവണയായി പതിനായിരത്തോളം കോടി രൂപ വായ്പയെടുത്തു.

  കെ.എസ്.ആർ.ടി.സിക്ക് ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സർക്കാർ പ്രതിമാസം 125 കോടി രൂപയാണ് സഹായമായി നൽകുന്നത്. ശമ്പളവിതരണം മുടങ്ങാതെ നടപ്പിലാക്കാൻ ഈ മാസം സർക്കാർ അടിയന്തര സഹായമായി 100 കോടി രൂപയും അനുവദിച്ചിരുന്നു.

സ്ത്രീകൾക്കായി ഏർപ്പെടുത്തിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 90 മുതൽ 95 കോടി രൂപ വരെ വരുമാന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.  സൗജന്യ യാത്ര മൂലം കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം ഏകദേശം 2 മുതൽ 2.5 കോടി രൂപയുടെ വരുമാന കുറവാണ് ഉണ്ടാകുന്നത്

 
അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് വകുപ്പുകൾക്ക്  ചെലവ് ചുരുക്കലിനുള്ള നിർദേശം. സെപ്തംബര്‍ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് നൽകാനാണ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് യാഥാര്‍ഥ്യ ബോധത്തോടെ തയ്യാറാക്കണമെന്നും പറയുന്നു. ചെലവ് കൃത്യമായി കണക്കാക്കണമെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസത്തിന് കാരണം വ്യക്തമാക്കണമെന്നും ഉത്തരവിലുണ്ട്.

നികുതി, നികുതിയേതര കുടിശ്ശിക, അതിനുള്ള കാരണം, പിരിച്ചെടുക്കാൻ എടുത്ത നടപടികള്‍ എന്നിവ അറിയിക്കണം. ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവ് മുൻ വര്‍ഷത്തിൽ നിന്ന് കൂടരുത്. പദ്ധതികളെ വകുപ്പ് മേധാവികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തണം. താൽക്കാലിക ജീവനക്കാരെ നിലനിര്‍ത്തണോയെന്ന് വകുപ്പുകള്‍ പരിശോധിക്കണമെന്നും പറയുന്നു.

ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം, മുന്‍ വര്‍ഷത്തെക്കാള്‍ വ്യത്യാസം വന്നതിന്‍റെ കാരണം, യുജിസി ഉള്‍പ്പടെ സ്കെയിൽ വാങ്ങുന്ന ജീവനക്കാരുടെ പട്ടിക എന്നിവയും ധനവകുപ്പ് ചോദിച്ചിട്ടുണ്ട്.

The Finance Department has instructed that expenditure should not be increased for non-profitable schemes. In the first quarter of the current financial year, revenue income was ₹33,311.21 crore. Although this was higher than the previous year, expenditure and borrowing also went up. Even though the government changed, the treasury has not started filling up. Under these circumstances, the Finance Department issued a circular to government departments urging them to tighten their belts and proceed with careful calculation into the next financial year as well.

Share.
Leave A Reply

Exit mobile version