ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്ഥാനത്തെ സഹകരണ മേഖലയിലെ മുൻനിര പ്രവർത്തകരിൽ ഒരാളാണ്. 1995 മുതൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാനാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച രീതിയിൽ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.

ഊരാളുങ്കൽ സൊസൈറ്റിയെ വൈവിധ്യവത്കരണത്തിലേക്കും ആധുനികവത്കരണത്തിലേക്കും നയിക്കുന്നതിൽ രമേശൻ പാലേരി വലിയ പങ്കുവഹിച്ചു. ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും ലേബർ സൊസൈറ്റിയായി സൊസൈറ്റി വളർന്നത് അദ്ദേഹത്തിന്റെ കീഴിലാണ്. ഐടി, ടൂറിസം, ഹൗസിങ്, കൃഷി, സ്പേസ് ക്ലബ്ബ്, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ രമേശൻ പാലേരിയുടെ നേതൃത്വത്തിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.
ULCCS Chairman Rameshan Paleri passes away at 66. Under his three-decade leadership, Uralungal grew into Asia’s largest labor contract cooperative society.
