വ്യാജ സിനിമാ പതിപ്പുകൾക്കെതിരെ കർശന നടപടി. 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും പൂട്ടി കേന്ദ്രം. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി വിവര സാങ്കേതിക വിദ്യ മന്ത്രി അശ്വിനി വൈഷ്ണവാണ് വിവരങ്ങൾ അറിയിച്ചത്.

ഡിജിറ്റൽ സിനിമാ വ്യാജ പതിപ്പുകൾ തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. 2023-ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമപ്രകാരമാണ് ഈ നടപടി.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിൽ ആകെ 7,393 യു.ആർ.എല്ലുകൾ (URLs) നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാജ പതിപ്പുകൾ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന ഭീഷണി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
പരാതികൾ എളുപ്പത്തിൽ സ്വീകരിക്കുന്നതിനും കോപ്പിറൈറ്റ് ലംഘനങ്ങൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കുന്നതിനുമായി ഒരു പ്രത്യേക ‘ആന്റി-പൈറസി പോർട്ടൽ’ സർക്കാർ തയ്യാറാക്കി വരുന്നു. സംഘടിതമായി നടക്കുന്ന പൈറസി ശൃംഖലകൾക്കെതിരെ കർശന നടപടി വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സെൻസർ ബോർഡിന്റെ (CBFC) സർട്ടിഫിക്കേഷൻ വൈകുന്നത് നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു.
As part of its intensified crackdown on digital film piracy, the Central Government has blocked 1,263 websites and 4,996 Telegram channels across the country. The action has been taken under the provisions of the Cinematograph (Amendment) Act, 2023.To further strengthen anti-piracy enforcement, the government is also developing a dedicated Anti-Piracy Portal that will enable the easy submission of complaints and facilitate swift action against copyright infringement.
