ഇന്ത്യയിൽ പ്രതിവർഷം 100 കോടി രൂപയിലധികം വരുമാനം നേടുന്ന അതിസമ്പന്നരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 300 ശതമാനത്തിലധികം വർദ്ധന ഉണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. പാർലമെന്റിൽ നൽകിയ മറുപടിയിലാണ് രാജ്യത്തെ ഉയർന്ന വരുമാനക്കാരുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടത്. ഇതനുസരിച്ച് 2025-26 വർഷത്തിൽ 100 കോടിയിലധികം വാർഷിക വരുമാനം ഉള്ളവരുടെ എണ്ണം 576 ആയി ഉയർന്നു. 2021-22 കാലയളവിൽ 142 പേർ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വൻ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

Indians earning over 100 crore annual income

അതേസമയം, രാജ്യത്തെ ശതകോടീശ്വരന്മാരുടെ മൊത്തത്തിലുള്ള സ്വത്തുവിവരങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ സർക്കാരിന്റെ പക്കലില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക അസമത്വങ്ങൾ ലഘൂകരിക്കുന്നതിനായി പുരോഗമനപരമായ ആദായനികുതി ഘടനയും വിവിധ ക്ഷേമ പദ്ധതികളും സർക്കാർ നടപ്പിലാക്കിവരുന്നുണ്ടെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു.

The number of Indians declaring an annual income of over ₹100 crore reached 576 in FY 2025-26, reflecting a 300% surge over five years, according to Finance Ministry Parliament data

Share.

Comments are closed.

Exit mobile version