റെയിൽവേ യാത്രകൾ കൂടുതൽ ഇക്കോഫ്രണ്ട്ലി ആക്കുന്നതിന്റെ ഭാഗമായി റൂഫ് ടോപ്പ് സോളാർ പാനലുകൾ ഘടിപ്പിച്ച പുതിയ പാസഞ്ചർ കോച്ച് വികസിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പ്രയാഗ്‌രാജിലെ നോർത്ത് സെൻട്രൽ റെയിൽവേയാണ് (NCR) ട്രെയിനിലെ ലൈറ്റുകൾ, ഫാനുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പുതിയ പൈലറ്റ് പദ്ധതിക്ക് പിന്നിൽ. ട്രെയിൻ ഓടുമ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്ന ആക്സിൽ സംവിധാനത്തിന് പകരമായി, സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സോളാർ പാനലുകൾക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

Indian Railways rooftop solar panel train coaches

ട്രെയിൻ സ്റ്റേഷനുകളിലും യാർഡുകളിലും നിർത്തിയിട്ടിരിക്കുമ്പോൾ പോലും സോളാർ പാനലുകൾ വഴി ബാറ്ററികൾ തുടർച്ചയായി ചാർജ് ചെയ്യപ്പെടുമെന്നതും വലിയ നേട്ടമാണ്. മെക്കാനിക്കൽ തേയ്മാനം കുറയ്ക്കാനും, അറ്റകുറ്റപ്പണികൾ ലാഭിക്കാനും, കാർബൺ പുറന്തള്ളൽ പരമാവധി കുറയ്ക്കാനും ഈ പുതിയ ഹരിത ഊർജ്ജ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. പൈലറ്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിജയിക്കുകയാണെങ്കിൽ, ഭാവിയിൽ കൂടുതൽ പാസഞ്ചർ കോച്ചുകളിൽ ഈ നൂതന സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നു.

Indian Railways’ North Central Railway tests rooftop solar panels on passenger coaches to power fans, lights, and mobile charging points, promoting green energy.

Share.

Comments are closed.

Exit mobile version