2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ‘ചുവർബോട്ട് 2.0’ (Chuvarbot 2.0) എന്ന സി.എൻ.സി അധിഷ്ഠിത വാൾ പെയിന്റിംഗ് റോബോട്ടിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ 12 ലക്ഷം രൂപയുടെ ഗ്രാന്റ്. ഷാക്കിബ് ഗീതാഞ്ജലി സി.ഇഓയും ഡോ. അക്സ പീറ്റർ, ഷിബിന ഷൈനി എന്നിവർ ഡയറക്ടർമാരുമായുള്ള ‘തെവാനോവ ടെക് ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്റ്റാർട്ടപ്പാണ് ഈ നൂതന റോബോട്ടിന്റെ നിർമ്മാണത്തിന് പിന്നിൽ.

തിരഞ്ഞെടുപ്പ് കാലത്ത് പാലക്കാട് നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ ചുമരെഴുത്തുകൾ ഏറ്റെടുത്ത് ചെയ്ത ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരമ്പരാഗത ചുമരെഴുത്ത് രീതികളെ റോബോട്ടിക് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന ഈ സംരംഭം, ഡിസൈൻ അനുസരിച്ച് സ്പ്രേ പെയിന്റ് ഉപയോഗിച്ച് വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ സഹായിക്കുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ കോൺക്രീറ്റ്, സ്റ്റീൽ, ടെക്സ്റ്റൈൽസ്, ജ്വല്ലറി തുടങ്ങിയ വിവിധ വാണിജ്യ ബ്രാൻഡുകൾക്കും വലിയ സാധ്യതയാണ് ഈ സംരംഭം തുറന്നിടുന്നത്. നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള ഈ ഉൽപ്പന്നം 2026 അവസാനത്തോടെ ഫ്രാഞ്ചൈസി മാതൃകയിൽ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരസ്യങ്ങൾക്കായി ചുമരുകൾ വാടകയ്ക്ക് നൽകാനും ബ്രാൻഡുകൾക്ക് അവ നിശ്ചിത കാലത്തേക്ക് വാടകയ്ക്കെടുക്കാനും സഹായിക്കുന്ന പ്രത്യേക ആപ്പിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ടീം. ഹോർഡിംഗുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദമായ ഈ സംവിധാനം പരമ്പരാഗത ചിത്രകാരന്മാരെ ഒഴിവാക്കുന്നതിന് പകരം അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ശക്തമായ ഒരു ഉപാധിയായി മാറുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

Wall-painting robot Chuvarbot 2.0 gets ₹12 lakh productisation grant from Kerala Startup Mission. Learn about Thevanova Tech Trade’s innovation

Share.
Leave A Reply

Exit mobile version