ഫോർബ്സിന്റെ 2026ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പോഡ്കാസ്റ്റർമാരുടെ പട്ടികയിൽ ഇടംനേടി പ്രശസ്ത ഇന്ത്യൻ-ബ്രിട്ടീഷ് പോഡ്കാസ്റ്ററും ലൈഫ് കോച്ചുമായ ജയ് ഷെട്ടി. സ്പോട്ടിഫൈ (Spotify), നെറ്റ്ഫ്ലിക്സ് (Netflix) എന്നിവയുമായി മൂന്ന് വർഷത്തേക്ക് ഒപ്പുവെച്ച 100 മില്യൺ ഡോളറിന്റെ കരാറാണ് അദ്ദേഹത്തെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ മുൻ കരാറുകൾ വഴി മാത്രം 21 മില്യൺ ഡോളറിലധികം സമ്പാദിച്ച അദ്ദേഹം, ലോകമെമ്പാടുമുള്ള ആരോഗ്യ-ക്ഷേമ രംഗത്തെ തന്റെ സാമ്രാജ്യം കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്.

ചെറിയ വീഡിയോകളിലൂടെ കരിയർ ആരംഭിക്കുന്നതിനു മുൻപ് താൻ ഇന്ത്യയിൽ സന്യാസ ജീവിതം നയിച്ചിരുന്നതായി ജയ് ഷെട്ടി പറയുന്നു. പ്രശസ്തമായ ‘ഓൺ പർപ്പസ്’ പോഡ്കാസ്റ്റിനായി ഹോളിവുഡ് ഹിൽസിലെ എട്ട് മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വീട്ടിൽ പുതിയ സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. താൻ ഇനി സന്യാസിയല്ലെന്നും പണം ലോകത്തിന് നന്മ ചെയ്യാനുള്ള ഒരു ഉപാധിയായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം ഫോർബ്സിനോട് വ്യക്തമാക്കി. പോഡ്കാസ്റ്റുകൾക്ക് പുറമെ രക്തപരിശോധനാ കമ്പനിയിലെ നിക്ഷേപങ്ങളും, സ്വന്തം ഉത്പന്നങ്ങളും, മീഡിയ പ്രൊഡക്ഷൻ സംരംഭങ്ങളുമായി തന്റെ ബിസിനസ്സ് സാമ്രാജ്യം ഇനിയും വളർത്താനുള്ള തയ്യാറെടുപ്പിലാണ് ഈ 38 കാരൻ.
Jay Shetty lands a $100M Spotify-Netflix podcast deal, enters Forbes highest-paid list, and builds an $8M studio for his expanding wellness empire
