ചെറിയ നഗരങ്ങളിലെ സിനിമാ പ്രേമികളെ ലക്ഷ്യമിട്ട് പുതിയ ‘സ്മാർട്ട് സിനിമാസ്’ (Smart Cinemas) പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഐനോക്സ് (PVR Inox). ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം താങ്ങാവുന്ന ടിക്കറ്റ് വിലയിലുള്ള 300 തിയേറ്ററുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വൻകിട നഗരങ്ങൾക്ക് പുറമെ പുതിയ വിപണികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ ചെലവിലുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇത്തരം ചെറിയ നഗരങ്ങളിലെ തീയേറ്ററുകളിൽ ടിക്കറ്റ് നിരട്ട് 175 രൂപയിൽ താഴെയായിരിക്കുമെന്ന് പിവിആർ ഐനോക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി വ്യക്തമാക്കി. മെട്രോ നഗരങ്ങളിലെ ശരാശരി ടിക്കറ്റ് നിരക്കിനെക്കാൾ ഏകദേശം 40 ശതമാനം കുറവായിരിക്കും ഇത്. പോപ്കോൺ, നാച്ചോസ് തുടങ്ങിയ ജനപ്രിയ ഭക്ഷണ സാധനങ്ങളും ഇവിടെ കുറഞ്ഞ നിരപ്പിൽ ലഭ്യമാക്കും. ബോക്സ് ഓഫീസിലെ വരുമാന തകർച്ചകളെ പ്രതിരോധിക്കുന്നതിനായി സ്പോർട്സ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം, സംഗീത പരിപാടികൾ തുടങ്ങിയ ഇതര പരിപാടികളും തിയേറ്ററുകളിൽ ഒരുക്കാനാണ് കമ്പനി പദ്ധതീയിട്ടിരിക്കുന്നത്.
PVR INOX launches ‘Smart Cinemas’ targeting small towns with ticket prices under ₹175. Plans to open 300 affordable multiplex screens across India