രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ച ലക്ഷ്യമിട്ട് പ്രമുഖ എൻജിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ (L&T) ഓട്ടോ ഇലക്ട്രോണിക്സ് രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കോയമ്പത്തൂരിലെ നിർമ്മാണ യൂണിറ്റുകൾക്കും ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങൾക്കുമായിരിക്കും ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.

ഇവി ട്രാക്ഷൻ മോട്ടോറുകൾ, മോട്ടോർ കൺട്രോൾ യൂണിറ്റുകൾ, ADAS സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒരു ഇരുചക്ര വാഹന നിർമ്മാതാക്കൾക്ക് 5 ലക്ഷം ട്രാക്ഷൻ മോട്ടോറുകൾ നൽകാനുള്ള കരാറിൽ കമ്പനി ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഈ പുതിയ ചുവടുവെപ്പിലൂടെ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 5,000ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Larsen & Toubro enters the auto electronics market with a ₹5,000 crore investment over 5 years to produce EV traction motors, control units, and ADAS systems
