രാജ്യത്തെ ദരിദ്ര, മധ്യവർഗ്ഗ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവജനങ്ങൾക്കായി സൗജന്യ ഓൺലൈൻ കോച്ചിംഗ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PM Modi Free Online Coaching Scheme

കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കുന്നത് സാമ്പത്തികമായി സാധാരണക്കാരെയും മധ്യവർഗ്ഗ കുടുംബങ്ങളെയും വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചറും മികച്ച അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്തിയാണ് ഈ സൗജന്യ ശൃംഖല നടപ്പിലാക്കുന്നത്.

കോച്ചിംഗിനായി കുടുംബങ്ങൾ ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളെ കോച്ചിംഗ് സെന്ററുകളിൽ അയക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു കുടുംബവും വിഷമിക്കേണ്ടി വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പുകളിൽ ഒന്നായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

PM Modi announces free online coaching for competitive exams to reduce the financial burden on poor and middle-class families across India.

Share.
Leave A Reply

Exit mobile version