വെള്ളമില്ലാതെ കാർ കഴുകുന്ന അത്ഭുതമാണ് ‘ഗോ വാട്ടർലെസ്’  (GoWaterless). 2004ൽ എംബിഎ പഠനം ഉപേക്ഷിച്ച് കുടുംബത്തിന്റെ കാർ വാഷ് ബിസിനസ്സിലേക്ക് ഇറങ്ങിയ പൂനെ സ്വദേശിയായ നിതിൻ ശർമ്മയാണ് ഈ വേറിട്ട സംരംഭത്തിന് പിന്നിൽ. 2016ലുണ്ടായ കടുത്ത ജലക്ഷാമത്തെ തുടർന്ന് കാർ കഴുകാൻ വെള്ളം പാഴാക്കുന്നത് തടയാൻ അദ്ദേഹം ബദൽ മാർഗ്ഗത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചും സമ്പാദ്യം ഉപയോഗിച്ചും 10 ലക്ഷം രൂപയുടെ നിക്ഷേപത്തിലാണ് അദ്ദേഹം ഈ പരീക്ഷണം ആരംഭിച്ചത്.


രണ്ടു വർഷത്തെ ഗവേഷണങ്ങൾക്കും 600ഓളം ഫോർമുലകളുടെ പരീക്ഷണങ്ങൾക്കും ശേഷം 2019-ൽ സസ്യധിഷ്ഠിതമായ ഒരു ക്ലീനിംഗ് ലോഷൻ അദ്ദേഹം വികസിപ്പിച്ചെടുത്തു. അഞ്ച് തരം സസ്യങ്ങളുടെ സറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ലോഷൻ കാറിന്റെ പെയിന്റിന് കേടുപാടുകൾ വരുത്താതെയും തിളക്കം നൽകിയും അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. ഇന്ന് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 200ലധികം ഫ്രാഞ്ചൈസികളുള്ള ‘ഗോ വാട്ടർലെസ്’ (GoWaterless) പ്രതിവർഷം 4 കോടി രൂപയുടെ വിറ്റുവരവ് നേടുന്നുണ്ട്.

Discover how Nitin Sharma built GoWaterless, a plant-based waterless car wash startup saving 12 lakh litres of water daily with over 200 franchises in India

Share.
Leave A Reply

Exit mobile version