ഐഐടിയോ ഐഐഎമ്മോ പോലുള്ള വൻകിട സ്ഥാപനങ്ങളുടെ പശ്ചാത്തലമില്ലാതെ ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സാപ്പിന്റെ സിഇഒ പദവിയിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് കുനാൽ ഷാ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൗമാരപ്രായത്തിൽ മുംബൈയിൽ ഡെലിവെറി ബോയായി ജോലി ചെയ്താണ് കുനാൽ തന്റെ ജീവിതം ആരംഭിച്ചത്. മുംബൈ വിൽസൺ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിഎ ബിരുദം നേടിയ അദ്ദേഹം പിന്നീട് ചേർന്ന എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
അതിനുശേഷം സംരംഭകത്വത്തിലേക്ക് കടന്ന കുനാൽ 2010ൽ ഫ്രീചാർജ്ജ് (FreeCharge), 2018ൽ ക്രെഡ് (CRED) എന്നീ പ്രമുഖ ഫിൻടെക് കമ്പനികൾ സ്ഥാപിച്ചു. 2026 ജൂണിൽ ക്രെഡിൽ മെറ്റാ 900 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതിനെ തുടർന്നാണ് കുനാൽ ഷായെ വാട്സാപ്പിന്റെ ഗ്ലോബൽ ഹെഡ് ആയി പ്രഖ്യാപിച്ചത്. വിൽ കാത്കാർട്ടിന് പകരക്കാരനായി ഈ സ്ഥാനത്തെത്തുന്ന കുനാൽ ഷാ, 120 ബില്യൺ മുതൽ 138 ബില്യൺ ഡോളർ വരെ മൂല്യമുള്ള ആഗോള ടെക് ഭീമനെ നയിക്കാൻ നിയുക്തനായി
Discover how CRED founder Kunal Shah transformed his life from a Mumbai delivery boy to becoming the Global Head and CEO of WhatsApp
