വരും വർഷങ്ങളിൽ രാജ്യത്തിന്റെ രത്ന-ആഭരണ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം. 2040ഓടെ ഈ മേഖലയിലെ കയറ്റുമതി 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലെ 28 ബില്യൺ ഡോളറിൽ നിന്നാണ് ഈ വർദ്ധന.

India Gems and Jewellery Exports 2040 Target

നവീകരണം, മികച്ച ആഗോള ഡിസൈൻ നേതൃത്വം, മൂല്യവർദ്ധനവ് എന്നിവയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ത്രീഡി പ്രിന്റിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാനും സാധിക്കും.

ഇന്ത്യയുടെ തനതായ സംസ്കാരവും പാരമ്പര്യവും ആഭരണ ഡിസൈനുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ട് ‘ക്രാഫ്റ്റഡ് ഇൻ ഇന്ത്യ’ എന്ന ആശയത്തിന് കീഴിൽ ആഗോള ബ്രാൻഡുകൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എം.എസ്.എം.ഇ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതിനൊപ്പം അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറുകൾ പരമാവധി പ്രയോജനപ്പെടുത്താനും വ്യവസായ മേഖല തയ്യാറെടുക്കുന്നുണ്ട്.

ഈ ലക്ഷ്യം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് ഈ മേഖലയുടെ സംഭാവന 1.2 ശതമാനമായി ഉയരുകയും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

India aims to boost its gems and jewellery exports to $100 billion by 2040 by leveraging AI, 3D printing, and new trade agreements

Share.
Leave A Reply

Exit mobile version