കേരളത്തിലെ എന്നല്ല ഇന്ത്യയിലെ സംരംഭകർക്ക് ലോകത്തിലേക്ക് തുറന്നിടുന്ന ഒരു ഗേറ്റ്വേ ആണ് വിഴിഞ്ഞമെന്ന് പ്രമുഖ ഫുഡ് ബ്രാൻഡ് നിലമേൽ ഗ്രൂപ്പിന്റെ സിഇഒ സുരേഷ് മാത്യു. നിലമേൽ ഗ്രൂപ്പിന്റെ ആദ്യ കണ്ടെയിനർ വിഴിഞ്ഞം തുറമുഖത്ത് നിന്ന് സ്പെയിനിലെ വലൻസിയ തുറമുഖത്തേക്കാണ് അയച്ചത്. നിലവിൽ കൊച്ചിൻ പോർട്ടിൽ നിന്നും ഗേറ്റ്വേ കാർഗോ പോകുന്നുണ്ട്. പക്ഷേ വിഴിഞ്ഞം എന്നു പറയുന്നത് ഇന്ത്യയ്ക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് പ്രകൃതിദത്തമായ അതിന്റെ പ്രയോജനങ്ങളോടുകൂടി നമുക്ക് ലഭിച്ചിട്ടുള്ള ഒരു തുറമുഖമാണ്. ആ തുറമുഖത്തുനിന്ന് നമുക്ക് നേരിട്ട് ലോകത്തെവിടെയും നമുക്ക് കയറ്റുമതിക്കുള്ള ചരക്ക് എത്തിക്കാൻ സാധിക്കും എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ പ്രയോജനം.

ഭക്ഷ്യ സംസ്കരണ മേഖലയിലുള്ളവർക്ക് അത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത്. കാരണം കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ, സീഫുഡ് ആൻഡ് മറൈൻ ഫിഷറീസ് പ്രോഡക്ട്സ് , കാഷ്യൂ എന്നിവയ്ക്ക് ഏറ്റവും വലിയ ആവശ്യം ടൈം, ടെമ്പറേച്ചർ ആൻഡ് റിലയബിലിറ്റിയാണ്. ആദ്യത്തെ കണ്ടെയ്നർ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് എത്തുമ്പോൾ ഏതാണ്ട് 50 മുതൽ 60 ദിവസം വരെ എടുക്കേണ്ടുന്ന കാർഗോ 28 ദിവസം കൊണ്ട് ചെല്ലുമ്പോൾ അത് തുറന്നിടുന്ന സാധ്യതകൾ അനന്തമാണ്. വലിയ ഇൻഡസ്ട്രിയലിസ്റ്റുകൾ മാത്രമല്ല സ്മോൾ ഇൻഡസ്ട്രീസിനും അവരുടെ ലോക്കൽ പ്രോഡക്ട്സിനെ ഗ്ലോബൽ പ്ലാറ്റ്ഫോമിൽ ഷോക്കേസ് ചെയ്യാനുള്ള ഒരു അവസരമാണ് വിഴിഞ്ഞം തുറന്നിടുന്നതെന്ന് സുരേഷ് മാത്യു ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതിന് മുമ്പ് സ്പെയിനിലേക്ക് ഒരു കാർഗോ അയക്കണമെങ്കിൽ ഏറ്റവും അടുത്തുള്ള പോർട്ട് കൊച്ചിയും തൂത്തുക്കുടിയമാണ്. ഈ രണ്ടു പോർട്ടുകളിൽ നിന്നും സ്പെയിനിലേക്ക് ഒരു ഡയറക്ട് സർവീസ് ഇല്ല. ഒരു മദർ വെസൽ ഈ രണ്ടു പോർട്ടിലും വരുന്നില്ല എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി. പലപ്പോഴും കാർഗോ 5 മുതൽ 10 ദിവസം വരെ കൊച്ചിയിൽ കാത്തുകിടക്കേണ്ടി വരുന്നു. ഏഴു ദിവസം കഴിയുമ്പോഴേക്കും ഇതിന് ഡിറ്റൻഷൻ ചാർജസ് കൊടുക്കേണ്ടി വരുന്നു. അത് ഫ്രോസൺ ഫുഡ് ആണെങ്കിൽ റീഫർ കണ്ടെയ്നറിന് പ്ലഗ്ഗിംഗ് ചാർജ് കൊടുക്കേണ്ടി വരുന്നു. ഇതൊക്കെ വലിയ അനുബന്ധ ചിലവുകൾ വരുത്തി വെയ്ക്കുകയാണ്.
നീണ്ട കാത്തിരുന്നതിനു ശേഷം കണ്ടെയ്നർ പിന്നീട് കേറുന്നത് വീണ്ടും ഒരു മദർ വെസലിലേക്കല്ല, ഒരു ഫീഡർ വെസലിലേക്കാണ്. ആ ഫീഡർ വെസൽ ഒന്നുകിൽ കൊളംബോ തുറമുഖത്ത് പോകും, ഇല്ലെങ്കിൽ സിംഗപ്പൂർ തുറമുഖത്ത് പോകും, ഇല്ലെങ്കിൽ മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ പോകും, ഇല്ലെങ്കിൽ ദുബായിൽ ജെബൽ അലിയിൽ പോകും. അവിടെ മദർ വെസൽ വരാൻ അഞ്ചോ പത്തോ ദിവസങ്ങൾ കാത്തുകിടക്കേണ്ടി വരുന്നു. ആ മദർ വെസലിൽ ഇത് ലോഡ് ചെയ്താൽ തന്നെ അവിടുന്ന് പോകുന്ന മദർ വെസലുകൾ നേരിട്ട് സ്പെയിനിലേക്ക് പോകണമെന്ന് ഒരു നിർബന്ധവുമില്ല. ഇതെല്ലാം കഴിഞ്ഞു പ്രൊഡക്ട്സ് സ്പെയിനിലെ വലൻസിയ തുറമുഖത്ത് എത്തുമ്പോൾ 50 മുതൽ 60 ദിവസം വരെ എടുക്കും. അവിടെയാണ് നേരിട്ട് 28 ദിവസം കൊണ്ട് വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പ്രൊഡക്ടുകൾ എത്തുന്നത്.ഇത് ഭക്ഷ്യമേഖവയിലെ സംരംഭകർക്ക് ഏറെ പ്രയോജനകരമാണ്.
യഥാർത്ഥത്തിൽ വിഴിഞ്ഞം മത്സരിക്കുന്നത് കൊച്ചിയോടല്ല, അല്ലെങ്കിൽ കൊച്ചി മത്സരിക്കുന്നത് വിഴിഞ്ഞത്തോടുമല്ല. വിഴിഞ്ഞം മത്സരിക്കുന്നത് കൊളംബോ , സിംഗപ്പൂർ , ജെബൽ അലി തുറമുഖങ്ങളുമായിട്ടാണ്. കൊച്ചിയും വിഴിഞ്ഞവും യഥാർത്ഥത്തിൽ കോംപ്ലിമെന്റ് ചെയ്ത് വളരാൻ പോവുകയാണ്.
ഒരു ട്രാൻസാക്ഷണൽ എക്കണോമി വരാൻ ആ പോർട്ടിനു ചുറ്റും അനുബന്ധ സൗകര്യങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും ഇൻഡസ്ട്രിയൽ പാർക്കുകളും, കണ്ടെയ്നർ ട്രെയിലർ ട്രാൻസ്പോർട്ടിംഗ് ഹബ്ബുകളും ടെസ്റ്റിംഗ് ലാബോറട്ടറീസു ഉണ്ടാകണം. കാരണം നിലവിൽ കയറ്റുമതി ചെയ്യേണ്ട ഒരു ഒരു ഭക്ഷ്യവസ്തു ടെസ്റ്റ് ചെയ്യണമെങ്കിൽ എറണാകുളത്ത് അയച്ച് ടെസ്റ്റ് ചെയ്തിട്ടാണ് സർട്ടിഫിക്കറ്റ് വാങ്ങിക്കുന്നത്.അനുബന്ധ എക്കോസിസ്റ്റമാണ് പോർട്ടിനോട് ചേർന്ന് ഒരുക്കേണ്ടത്.
നാവായിക്കുളത്തുനിന്ന് വിഴിഞ്ഞത്തെത്തുന്ന ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമായതും അതിന്റെ പരിസ്ഥിതി അനുമതി ലഭിച്ചതും ബജറ്റ് അലോട്ട് ചെയ്തതുമെല്ലാം മികച്ച തീരൂമാനങ്ങളാണ്. ഇനി അത് യാഥാർത്ഥ്യമാകുമ്പോൾ അതിനു ചുറ്റിലും നടക്കാൻ പോകുന്ന ഇൻഡസ്ട്രിയൽ വികസനം വലുതാണ്.
വിഴിഞ്ഞത്തോട് അടുത്ത് കിടക്കുന്ന മേഖലകളാണ് റബ്ബർ പ്ലാന്റേഷൻസ് മേഖലകൾ, കുലശേഖരം, അരുമന, വെള്ളറട എന്നീ സ്ഥലങ്ങൾ. ഈ പുതിയ ഇൻഡസ്ട്രി പോളിസിയിൽ പ്ലാന്റേഷൻ ലാൻഡ്, ഇൻഡസ്ട്രിയൽ ലാൻഡ് ആയിട്ട് കൺവെർട്ട് ചെയ്യുന്നതിന് തീരുമാനമുണ്ടായാൽ ഒരു മീഡിയം ലാർജ് ഇൻഡസ്ട്രീസിനുള്ള സ്ഥലങ്ങൾ ആ ഏരിയയിലുണ്ട്. അങ്ങനെ വരുമ്പോൾ തമിഴ്നാടിന്റെ പ്രാന്തപ്രദേശങ്ങളിൽ അല്ലെങ്കിൽ തിരുവനന്തപുരത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്നാടിന്റെ നാങ്കുനേരി പോലുള്ള സ്പെഷ്യൽ എക്കണോമിക് സോണുകൾക്ക് അൾട്രാ ലാർജ് ഇൻഡസ്ട്രീസായി മാറാൻ കഴിയും.
വലിയ കാർഗോ വിഴിഞ്ഞത്തേക്ക് വരുമ്പോൾ അതിലൂടെയുണ്ടാകുന്ന ട്രാൻസാക്ഷനിൽ കേരളത്തിനുണ്ടാകുന്ന പ്രയോജനം വലുതാണ്. മാനുഫാക്ചറിംഗ്, സർവീസസ് എല്ലാം ഉൾപ്പെടുന്ന ഒരു ഒരു ഇക്കോ സിസ്റ്റം ആണ് ഇവിടെ ഡെവലപ്പ് ചെയ്യുന്നത്. അത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം കൊടുക്കുമെന്ന് നിലമേൽ ഗ്രൂപ്പ് സിഇഒ സുരേഷ് മാത്യു പറയുന്നു.
In reality, Vizhinjam is not competing with Kochi, nor is Kochi competing with Vizhinjam. Vizhinjam is competing with ports like Colombo, Singapore, and Jebel Ali, says Suresh Mathew, CEO of the leading food brand Nilamel Group.Kochi and Vizhinjam are actually set to grow by complementing each other. Vizhinjam benefits those in the food processing sector the most because Kerala’s spices, seafood, marine fisheries products, and cashews primarily require speed, temperature control, and reliability. However, for a transactional economy to thrive, the port needs supporting infrastructure, including logistics parks, industrial parks, container trailer transport hubs, and testing laboratories built around it.
