ഇന്ത്യയുടെ പ്രതിരോധ, കപ്പൽ നിർമാണ മേഖലയിൽ നിർണായകമായ പുതിയ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ Mazagon Dock Shipbuilders Limited (MDL) ആന്ധ്രാപ്രദേശിൽ പുതിയ കപ്പൽ നിർമാണ-മാനുഫാക്ചറിങ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ സജീവമായി പരിശോധിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ദുഗരാജപട്ടണം കേന്ദ്രീകരിച്ച് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന മെഗാ ഷിപ്പ്ബിൽഡിങ് ക്ലസ്റ്ററിന്റെ പ്രധാന നിക്ഷേപകരിൽ ഒന്നായി Mazagon Dock എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം ₹29,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

₹23,000 കോടിയിലധികം MDL നിക്ഷേപം
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദുഗരാജപട്ടണത്തെ മെഗാ ഷിപ്പ്ബിൽഡിങ് ക്ലസ്റ്ററിന് ഏകദേശം 1.2 മില്യൺ ടൺ വാർഷിക ശേഷി ലക്ഷ്യമിടുന്നു. പദ്ധതിയിൽ Mazagon Dock ഏകദേശം ₹23,964 കോടി നിക്ഷേപിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആന്ധ്രാപ്രദേശ് സർക്കാരും Visakhapatnam Port Authorityയും ചേർന്ന് ഭൂമി, മറൈൻ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയ്ക്കായി ഏകദേശം ₹5,289 കോടി നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ.പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ തന്നെ പ്രധാന കപ്പൽ നിർമാണ കേന്ദ്രങ്ങളിലൊന്നായി ആന്ധ്രാപ്രദേശ് മാറാനുള്ള സാധ്യതയുണ്ട്.
ഇന്ത്യൻ നാവികസേനയുടെ കരുത്തിന് പിന്നിലെ Mazagon Dock
ഒരു സാധാരണ കപ്പൽ നിർമാണ കമ്പനിയല്ല Mazagon Dock. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള Navratna Defence PSU ആയ MDL ഇന്ത്യയുടെ യുദ്ധക്കപ്പൽ, അന്തർവാഹിനി നിർമാണ ശേഷിയിലെ ഏറ്റവും പ്രധാന സ്ഥാപനങ്ങളിലൊന്നാണ്.ഇന്ത്യൻ നാവികസേനയ്ക്കായി destroyers, stealth frigates, submarines തുടങ്ങി നിരവധി അത്യാധുനിക പ്ലാറ്റ്ഫോമുകൾ MDL നിർമിച്ചിട്ടുണ്ട്. നാവിക സേനയ്ക്കായി Fast Patrol Vessels ഉൾപ്പെടെയുള്ള പദ്ധതികളും കമ്പനി നടപ്പാക്കിവരുന്നു.
അതുകൊണ്ടുതന്നെ ആന്ധ്രാപ്രദേശിലേക്കുള്ള MDL-ന്റെ വികസനം ഒരു സാധാരണ വ്യവസായ നിക്ഷേപത്തിനപ്പുറം ഇന്ത്യയുടെ ഡിഫൻസ്- മാരിടൈം ശേഷി വർധിപ്പിക്കുന്ന തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നു. ദൈർഘ്യമേറിയ തീരപ്രദേശവും പ്രധാന തുറമുഖങ്ങളും വ്യവസായ വികസനത്തിന് ആവശ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി shipbuilding, defence, aerospace, drones, electronics തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രാപ്രദേശ്.
Mazagon Dock പദ്ധതി കൂടി യാഥാർഥ്യമായാൽ കപ്പൽ കംപോണന്റ്സ്, മറൈൻ എൻജിനീയറിങ്, ഹെവി ഫാബ്രിക്കേഷൻ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണി തുടങ്ങി വലിയൊരു അനുബന്ധ വ്യവസായ ശൃംഖലയ്ക്കും അത് വഴിതുറക്കാം.പ്രതിരോധ ഉപകരണങ്ങളിലെ ഇറക്കുമതി ആശ്രിതത്വം കുറച്ച് ആഭ്യന്തര നിർമ്മാണം വർധിപ്പിക്കുന്ന Atmanirbhar Bharat ലക്ഷ്യത്തിനും ഇത് നിർണായകമാണ്.
ആന്ധ്രാപ്രദേശിലെ നിർദിഷ്ട പദ്ധതി പൂർണതോതിൽ നടപ്പായാൽ, ഇന്ത്യൻ നാവിക ശക്തിക്കും ആഭ്യന്തര കപ്പൽ നിർമാണ വ്യവസായത്തിനും ഒരേസമയം കരുത്തേകുന്ന പുതിയ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റമായി ദുഗരാജപട്ടണം മാറിയേക്കാം.
Mazagon Dock Shipbuilders Explores ₹29,000 Crore Shipyard Project in Andhra Pradesh. Leading public sector shipbuilder Mazagon Dock Shipbuilders is actively assessing the feasibility of establishing a new shipbuilding and manufacturing facility in Andhra Pradesh, with an estimated project cost of nearly ₹29,000 crore. The proposed mega shipbuilding cluster aims to achieve an annual capacity of approximately 1.2 million tonnes.
