ഫെസ്റ്റിവൽ സീസണിൽ ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആമസോൺ ഇന്ത്യ, ഇന്ത്യൻ റെയിൽവേയുമായും ഡി.എഫ്.സി.സി.ഐ.എലുമായുള്ള പങ്കാളിത്തം വ്യാപിപ്പിച്ചു. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ (DFC) പ്രത്യേക ചരക്കുതീവണ്ടി സർവീസിൽ പങ്കാളിയാകുന്ന ആദ്യ ഇ-കൊമേഴ്സ് കമ്പനിയായി ആമസോൺ മാറി.

ഡൽഹി, അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങളിലെ ആമസോൺ ശൃംഖലയെ പൂനെ, മുംബൈ, ഗോവ തുടങ്ങിയ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പ്രതിദിന സർവീസ്. റോഡ് മാർഗമുള്ള ചരക്കുനീക്കത്തിൽ നിന്ന് തീവണ്ടി ഗതാഗതത്തിലേക്ക് മാറുന്നത് പ്രവർത്തനക്ഷമതയും വേഗതയും ഉറപ്പാക്കാനും സഹായിക്കും. ന്യൂ ദാദ്രി മുതൽ ജെ.എൻ.പി.ടി വരെ ഏകദേശം 1,504 കിലോമീറ്റർ ദൂരത്തിലാണ് വെസ്റ്റേൺ ഡി.എഫ്.സി വ്യാപിച്ചു കിടക്കുന്നത്. 2019-ൽ ആരംഭിച്ച റെയിൽവേ പങ്കാളിത്തം ഇന്ന് വലിയ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്.
Amazon India becomes the first e-commerce company to leverage the Western Dedicated Freight Corridor to speed up festive season parcel shipments
