സോഫ്റ്റ്വെയർ, ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവയുടെ കടന്നുവരവോടെ ഇലക്ട്രിക് വാഹന (ഇവി) മേഖലയിൽ വിദഗ്ധരായ തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചുവരുന്നതായി പ്രമുഖ വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും ഇവി റിപ്പയർ മൊഡ്യൂളുകളും നൽകുന്നതിനായി വിയറ്റ്നാമിലെ 19 സർവ്വകലാശാലകളുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ഇതിന്റെ തുടർച്ചയായി 2025-ൽ വിൻഫാസ്റ്റ് ‘വിൻയൂണിവേഴ്സിറ്റിയുമായി’ ചേർന്ന് ബാറ്ററി സാങ്കേതികവിദ്യകളിലും നൂതന വസ്തുക്കളിലും സംയുക്ത ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലേക്കുള്ള വിപുലീകരണത്തിന്റെ ഭാഗമായി തമിഴ്നാട് പ്ലാന്റിൽ 3,000 മുതൽ 3,500 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിഭകളെ റിക്രൂട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഗവേഷണം, നിർമ്മാണം, ഗുണനിലവാര പരിശോധന, ആഫ്റ്റർ സെയിൽസ് സർവീസുകൾ തുടങ്ങി ഇവി മൂല്യ ശൃംഖലയുടെ എല്ലാ തലങ്ങളിലും ശക്തമായ തൊഴിൽ സേനയെ വാർത്തെടുക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം
VinFast collaborates with educational institutions to train EV experts and aims to create up to 3,500 jobs at its Tamil Nadu plant in India.
