ശ്രീലങ്കയിലെ വടക്കൻ ജാഫ്ന ഉപദ്വീപിലുള്ള കാങ്കേസന്തുറൈ തുറമുഖത്തിന്റെ 61.5 ദശലക്ഷം ഡോളറിന്റെ നവീകരണ കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. കൊളംബോയിൽ നടന്ന ഉന്നതതല ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന പ്രധാന തർക്കങ്ങളിൽ ധാരണയായതായി അധികൃതർ വ്യക്തമാക്കി.

ശ്രീലങ്കൻ തുറമുഖ മന്ത്രി അനുര കരുണാതിലകയും ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മൈത്രി കുൽക്കർണിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പദ്ധതി വേഗത്തിലാക്കാൻ തീരുമാനിച്ചത്. പൂർണ്ണമായും ഇന്ത്യയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി സംയുക്ത സ്റ്റീയറിംഗ് കമ്മിറ്റിയും സാങ്കേതിക സമിതിയും രൂപീകരിക്കാൻ ചർച്ചയിൽ നിർദ്ദേശമുയർന്നു.
നിലവിലുള്ള തടസ്സങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷം ശ്രീലങ്കൻ പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ബ്രേക്ക്‌വാട്ടറുകളുടെയും വെയർഹൗസുകളുടെയും നിർമ്മാണം നടക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരക്ക് ഗതാഗതവും യാത്രയും കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
India and Sri Lanka finalize a $61.5 million grant project to redevelop the Kankesanthurai Port in Jaffna, boosting bilateral trade and regional maritime connectivity.