പ്രമുഖ അമേരിക്കൻ സാമ്പത്തിക വിദഗ്ധനും കൊളംബിയ സർവകലാശാലയിലെ പ്രൊഫസറുമായ ജെഫ്രി സാച്ച്സ്, ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോക സാമ്പത്തിക ഭാവി സംബന്ധിച്ച് നിർണായക നിരീക്ഷണങ്ങൾ പങ്കുവെച്ചു. വരും കാലങ്ങളിൽ ഇന്ത്യയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായി മാറുമെന്നും, ഈ നൂറ്റാണ്ടിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി വളരുമെന്നും അദ്ദേഹം പ്രവചിച്ചു.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികൾക്കും ആധിപത്യത്തിനും വിരുദ്ധമായി ബഹുധ്രുവ ലോകക്രമം (multipolar world) രൂപപ്പെടുത്തുന്നതിൽ ഇന്ത്യ-ചൈന കൂട്ടായ്മയ്ക്ക് നിർണ്ണായക പങ്കുവ വഹിക്കാൻ കഴിയുമെന്ന് സാച്ച്സ് അഭിമുഖത്തിൽ പറഞ്ഞു. ചൈനയിലെ ജനസംഖ്യയിൽ കുറവുണ്ടാകുന്നതും ഇന്ത്യയിൽ അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം വിലയിരുത്തി.

ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആഗോള വിതരണ ശൃംഖല എന്നിവയിൽ ശക്തമായ സഹകരണം കാഴ്ചവെക്കുന്നത് ഇരു രാജ്യങ്ങളുടെയും വളർച്ചയെ വേഗത്തിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുടെ പക്കലായിരുന്ന ലോക സാമ്പത്തിക രംഗത്തിന്റെ കേന്ദ്രം, ചരിത്രപരമായ രീതിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വീണ്ടും ഏഷ്യയിലേക്ക് തിരികെ വന്നിരിക്കുകയാണെന്നും സാച്ച്സ് ‘ഇന്ത്യ ടുഡേ’യോട് സംസാരിക്കവെ വ്യക്തമാക്കി. ബ്രിക്സ് (BRICS) ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പ്രസക്തമായ ഈ നിരീക്ഷണങ്ങൾ ആഗോള തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Renowned economist Jeffrey Sachs predicts India will become the world’s largest economy this century as economic power shifts back to Asia.

Share.
Leave A Reply

Exit mobile version