കിണർ നിർമ്മിക്കാൻ സഹായം അഭ്യർത്ഥിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശികളായ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

വെള്ളമുണ്ട സ്വദേശി റഫീഖ് അബ്ദുള്ളയാണ് കുടുംബങ്ങൾ നേരിടുന്ന കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കിണർ നിർമ്മിച്ചു നൽകണമെന്ന് സമൂഹമാധ്യമത്തിലൂടെ എം.എ. യൂസഫലിയോട് സഹായം അഭ്യർത്ഥിച്ചത്. കുറിപ്പ് ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം നിർദേശം നൽകുകയായികുന്നു. സാഹചര്യം മനസ്സിലാക്കിയ എം.എ. യൂസഫലി കിണർ നിർമ്മിച്ച് നൽകുന്നതിനുള്ള സഹായം ഉടൻ അനുവദിച്ചു.
LuLu Group Chairman M.A. Yusuff Ali responded to a social media request from Wayanad’s Vellamunda by funding the construction of a well to resolve drinking water issues for local families.
