റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (UAC) ചേർന്ന് 50 ഐ.എൽ-114-300 (IL-114-300) റീജിയണൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കാനും നിർമ്മിക്കാനുമുള്ള പദ്ധതിയുമായി ഓംകാം ഏവിയേഷൻസ് (Omkam Aviations). ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്നോപ്രോം ഇന്ത്യ വ്യാപാര മേളയിലാണ് ഇതുസംബന്ധിച്ച ലെറ്റർ ഓഫ് ഇൻ്റന്റിൽ കമ്പനി ഒപ്പുവെച്ചത്.

Omkam Aviations Russia Aircraft Deal

ആദ്യ ഘട്ടത്തിൽ 6 വിമാനങ്ങൾ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുമെന്നും, തുടർന്ന് സമ്പൂർണ്ണ സാങ്കേതിക കൈമാറ്റത്തോടെ (ToT) രാജ്യത്ത് പൂർണ്ണ തോതിലുള്ള ആഭ്യന്തര നിർമ്മാണത്തിലേക്ക് കടക്കുമെന്നും കമ്പനി അറിയിച്ചു. ആദ്യത്തെ ആറ് വിമാനങ്ങൾക്കും അനുബന്ധ സംവിധാനങ്ങൾക്കുമായി ഏകദേശം 1,500 കോടി രൂപയുടെ പ്രാരംഭ നിക്ഷേപമാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്.

66 മുതൽ 68 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനമായ ഇത്, ചെറിയ റൺവേകളുള്ള ടയർ 2, ടയർ 3 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഏറെ സഹായകരമാകും. ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്ന ഈ പദ്ധതി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Indian aviation firm Omkam Aviations partners with Russia’s UAC to manufacture 50 IL-114-300 regional aircraft in India, boosting regional connectivity and domestic defense manufacturing

Share.
Leave A Reply

Exit mobile version