കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വിമാനത്താവള കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കാൽനൂറ്റാണ്ടിലേക്കുള്ള സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. എയർസൈഡ്, ടെർമിനൽ, കാർഗോ, ലാൻഡ്‌സൈഡ്, കണക്റ്റിവിറ്റി, വാണിജ്യ വികസനം, സുസ്ഥിരത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ മാസ്റ്റർ പ്ലാൻ. ഭാവിയിലെ വളർച്ചയ്ക്കായി ആവശ്യമായ ഭൂമിയുടെ ലഭ്യതയും ഇതിലൂടെ മുൻകൂട്ടി വിലയിരുത്തും. പത്ത് മാസം സമയപരിധിയുള്ള ഈ പദ്ധതിയുടെ കൺസൾട്ടൻസി കരാർ 7.83 കോടി രൂപയ്ക്കാണ് നൽകിയിരിക്കുന്നത്.

അടുത്ത 25 വർഷത്തെ വ്യോമയാന രംഗത്തെ ആവശ്യങ്ങളും യാത്രക്കാരുടെ വർദ്ധനവും മുൻകൂട്ടി കണ്ടുകൊണ്ടുള്ള പഠനങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടാമതൊരു റൺവേയുടെയും അനുബന്ധ ടാക്സിവേ, ആപ്രൺ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ സാധ്യതാ പഠനവും നടപ്പിലാക്കും. കൂടാതെ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുത്ത തലമുറ കാർഗോ വില്ലേജും പ്രത്യേക ഹെലിപോർട്ടും ഈ മാസ്റ്റർ പ്ലാനിന്റെ പ്രധാന ഘടകങ്ങളായിരിക്കും. ഹാംഗറുകൾ, ടെർമിനൽ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ വികസന തന്ത്രങ്ങളാണ് സിയാൽ ഇതിലൂടെ ലക്ഷ്യമിടുന്നത്.

CIAL unveils a 25-year master plan featuring a next-gen Cargo Village, a dedicated heliport, and a second runway feasibility study for Cochin International Airport

Share.
Leave A Reply

Exit mobile version