ഓഡിയോ ഒ.ടി.ടി സ്റ്റാർട്ടപ്പായ ‘കുക്കു ടെക്നോളജീസിന്റെ’ (Kuku Technologies) ഐ.പി.ഒയ്ക്ക് (IPO) വിപണി റെഗുലേറ്ററായ സെബിയുടെ (SEBI) അനുമതി ലഭിച്ചു. രഹസ്യമായി ഡ്രാഫ്റ്റ് രേഖകൾ സമർപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പബ്ലിക് ഇഷ്യുവിന് സെബി ഒബ്സർവേഷൻ ലെറ്റർ നൽകിയത്. ഏകദേശം 2,500 മുതൽ 3,500 കോടി രൂപ വരെ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ഐ.പി.ഒയിലൂടെ കമ്പനിയുടെ ആകെ മൂല്യം 15,000 കോടി രൂപയായി ഉയർന്നേക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ ഓഹരികളുടെ വിൽപ്പനയ്‌ക്കൊപ്പം നിലവിലുള്ള നിക്ഷേപകരുടെ ഓഹരികളും (OFS) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Kuku Technologies IPO SEBI approval

ലാൽ ചന്ദ് ബിസു, വികാസ് ഗോയൽ, വിനോദ് മീന എന്നിവർ ചേർന്ന് 2018ൽ സ്ഥാപിച്ച കുക്കു, ‘കുക്കു എഫ്.എം’ (ഓഡിയോ), ‘കുക്കു ടി.വി’ (മൈക്രോഡ്രാമ), ‘ഗുരു’ (മൈക്രോലേണിംഗ്) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സേവനങ്ങൾ നൽകുന്നത്. സാങ്കേതികവിദ്യയും എ.ഐ (AI) അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും, പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി നിക്ഷേപകനും ബ്രാൻഡ് അംബാസഡറുമായുള്ള ഈ കമ്പനി, ഗ്രാനൈറ്റ് ഏഷ്യ ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് ഇതിനകം വൻതോതിൽ ഫണ്ട് സമാഹരിച്ചിട്ടുണ്ട്.

Audio OTT startup Kuku Technologies gets SEBI approval for its ₹3,500 crore IPO, targeting a valuation of ₹15,000 crore

Share.
Leave A Reply

Exit mobile version