കേരളത്തിലെ എംഎസ്എംഇ വളര്‍ച്ചയ്ക്ക് വായ്പാ പിന്തുണ ശക്തിപ്പെടുത്തണം എന്ന അവശ്യമുയർത്തി സംരംഭകര്‍. യുവ സംരംഭകര്‍ക്കും നൂതന എംഎസ്എംഇ കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ ശക്തമായ ‘ക്രെഡിറ്റ് ഗ്യാരന്റി’ സംവിധാനം വേണമെന്ന് റീഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദ്ദേശം.

കേരളത്തിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ബാങ്ക് വായ്പാ പിന്തുണ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍-വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും സംരംഭകര്‍ അഭിപ്രായപ്പെട്ടു. സുസ്ഥിരവും കയറ്റുമതി-അധിഷ്ഠിതവുമായ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
തൊഴിലധിഷ്ഠിതവും വിപണി ആവശ്യങ്ങള്ക്കനുസരിച്ചുള്ളതുമായിരിക്കണം കേരളത്തിന്റെ സാമ്പത്തിക വികസനം. ആഭ്യന്തര-ആഗോള വിപണി ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് സംരംഭകര്‍ക്ക് ആവശ്യമായ ധനസഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കണമെന്നും ചര്‍ച്ചയില്‍ സംരംഭകരും വിദഗ്ധരും പ അഭിപ്രായമുയര്‍ത്തി.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സമുദ്രോല്‍പ്പന്നങ്ങള്‍, അക്വാകള്‍ച്ചര്‍, പ്ലൈവുഡ്, റബ്ബര്‍ എന്നീ മേഖലകളിലെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നു. അക്വാകള്‍ച്ചര്‍ വിപുലീകരിക്കുന്നതിലൂടെയും ആഗോള വിപണികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെയും സമുദ്രോല്‍പ്പന്ന കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും റബ്ബര്‍ റീപ്ലാന്റേഷന് സഹായിക്കുമെന്നും അഭിപ്രായമുയർന്നു.യുവ സംരംഭകര്‍ക്കും നൂതന എംഎസ്എംഇ കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ ശക്തമായ ‘ക്രെഡിറ്റ് ഗ്യാരന്റി’ സംവിധാനം വേണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ 95% വരെ ഗ്യാരന്റി കവറേജ് നല്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകള്‍ കേരളത്തില്‍ നടപ്പാക്കണമെന്നും സംരംഭകര്‍ അഭിപ്രായപ്പെട്ടു.
ഇതിന്റെ ഭാഗമായി 100 കോടി മൂലധനമുള്ള സംസ്ഥാനതല ക്രെഡിറ്റ് ഗ്യാരന്റി വിന്‍ഡോ രൂപീകരിക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ‘ക്രെഡിറ്റ് ഗ്യാരന്റി സ്കീം’, നൈപുണ്യ വികസന വായ്പകള്‍ക്കുള്ള ഫണ്ട് എന്നിവയുടെ മാതൃകയില്‍ കേരള തനിമയുള്ള സംവിധാനം സ്ഥാപിക്കാനാവുമെന്നും വിദഗ്ധര്‍ പറഞ്ഞു.
ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ബിരുദ-ഡിപ്ലോമധാരികള്‍ക്ക് സീഡ് ഫണ്ടിംഗ്, ക്രെഡിറ്റ് ഗ്യാരന്റി, പരിശീലനം, മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്കിയാല് അവരെ പുതിയ സംരംഭങ്ങളിലേക്ക് നയിക്കാന്‍ സാധിക്കും.വ്യാവസായിക വളര്‍ച്ചയ്ക്ക് സാങ്കേതികവിദ്യയുടെയും ബൗദ്ധിക-സ്വത്തവകാശ പിന്തുണയുടെയും പ്രാധാന്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ നിലവിലുള്ള പേറ്റന്റ് അസിസ്റ്റന്‍സ് പദ്ധതികളും, ടെക്നോളജി ട്രാന്‍സ്ഫര്‍ ഫെലിസിറ്റേഷന്‍ കേന്ദ്രങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
സമാന്തര സ്ഥാപനങ്ങളും പദ്ധതികളും സൃഷ്ടിക്കുന്നതിനുപകരം നിലവിലുള്ള ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍, ടെക്നോളജി-ട്രാന്‍സ്ഫര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ശക്തിപ്പെടുത്തുകയും ബന്ധിപ്പിക്കുകയും ചെയ്യണമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.അക്കാദമിക-വ്യാവസായിക പ്രൊഫഷണല്‍ ബോഡികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പുതിയ സംരംഭങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്താനാകുമെന്നും ചര്‍ച്ചയില്‍ നിര്‍ദേശം വന്നു.
Entrepreneurs in Kerala have called for stronger credit support to accelerate the growth of the state’s MSME sector. During discussions on Kerala’s economic growth, participants highlighted the need to tap emerging opportunities in sectors such as marine products, aquaculture, plywood and rubber. They also stressed the need for a robust credit guarantee mechanism that would make it easier for young entrepreneurs, innovative MSMEs and startups to access loans.Entrepreneurs suggested that Kerala should adopt models implemented in other states, where credit guarantee coverage of up to 95% is provided through Centre–State partnerships.These proposals were put forward by entrepreneurs at the ‘Reimagining Kerala’ Round Table Conference.