എന്റർടെയ്ൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നി (The Walt Disney Company), സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായി (CTO) നിയമിതനായി ഇന്ത്യൻ വംശജനായ കരൺദീപ് ആനന്ദ്. ആദ്യമായാണ് കമ്പനി സി.ടി.ഒ പദവിയിൽ ഒരാളെ നിയമിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. 2026 ഒക്ടോബർ 2 മുതൽ കരൺദീപ് ഔദ്യോഗികമായി ചുമതലയേൽക്കും.

Karandeep Anand Disney CTO

ഡിസ്നി സി.ഇ.ഒ ജോഷ് ഡിഅമാറോയ്ക്ക് (Josh D’Amaro) നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഈ പുതിയ പദവിയിലൂടെ, കമ്പനിയുടെ എന്റർപ്രൈസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ, എഐ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ മേൽനോട്ടം കരൺ‍ദീപ് വഹിക്കും.   രണ്ടര പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള കരൺദീപ് ആനന്ദ്, ടെക്നോളജി രംഗത്തെ പ്രമുഖരായ മൈക്രോസോഫ്റ്റ്, മെറ്റ, ബ്രെക്സ് തുടങ്ങിയ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റിൽ 15 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം അസൂർ (Azure) ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. പിന്നീട് മെറ്റയിൽ പരസ്യ വിഭാഗം വൈസ് പ്രസിഡന്റായും, ഫിൻടെക് കമ്പനിയായ ബ്രെക്സിൽ പ്രസിഡന്റായും പ്രവർത്തിച്ചു. ഡിസ്നിയിൽ എത്തുന്നതിന് മുമ്പ് ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ട് കമ്പനിയായ ‘ക്യാരക്ടർ എഐ’യുടെ (Character AI) സി.ഇ.ഒ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈദരാബാദ് ഐ.ഐ.ഐ.ടിയിൽ (IIIT Hyderabad) നിന്നാണ് അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയത്.   ഡിസ്നിയുടെ സർഗ്ഗാത്മകതയും സ്റ്റോറിടെല്ലിങും മെച്ചപ്പെടുത്തുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം.

Indian-origin executive Karandeep Anand has been appointed as The Walt Disney Company’s first Chief Technology Officer to lead its enterprise tech, data, and AI platforms.

Share.
Leave A Reply

Exit mobile version