ജിയോയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് പുതിയ സേവനമായ ‘Jio Shield’ അവതരിപ്പിച്ചു. വീടിന് പുറത്തുള്ള സുരക്ഷയ്ക്കൊപ്പം ഓൺലൈൻ ലോകത്തും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഫാമിലി സേഫ്റ്റി സൊല്യൂഷനായാണ് ജിയോ ഷീൽഡിനെ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും സുരക്ഷിതമായി നിരീക്ഷിക്കാനും അതേസമയം അവരുടെ പ്രൈവസി നിലനിർത്താനും സഹായിക്കുന്ന സംവിധാനമാണ് സേവനത്തിന്റെ പ്രധാന ലക്ഷ്യം.
ലൊക്കേഷൻ മുതൽ SOS വരെ
കുടുംബാംഗങ്ങളുടെ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ഒരൊറ്റ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ് Jio Shield-ന്റെ പ്രധാന സവിശേഷത. ലൊക്കേഷൻ ട്രാക്കിങ്, സുരക്ഷാ അലർട്ടുകൾ, SOS അലർട്ടുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാനും നിരീക്ഷിക്കാനും മാതാപിതാക്കൾക്ക് സാധിക്കും. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ആപ്പുകളും ബന്ധപ്പെടാവുന്ന കോൺടാക്ടുകളും നിയന്ത്രിക്കാനുള്ള സംവിധാനവും ലഭ്യമാണ്. കുട്ടിയുടെ ഫോണിലെ ബാറ്ററി കുറയുമ്പോൾ മാതാപിതാക്കൾക്ക് അലർട്ട് ലഭിക്കുന്ന സൗകര്യവുമുണ്ട്.
രണ്ട് ആപ്പുകൾ ചേർന്ന് പ്രവർത്തിക്കും
രണ്ട് ആപ്പുകളുടെ സംയോജനത്തിലൂടെയാണ് Jio Shield പ്രവർത്തിക്കുന്നത്. മാതാപിതാക്കളുടെ ഫോണിൽ JioThings ആപ്പും കുട്ടിയുടെ ഫോണിൽ JioShield ആപ്പും ഇൻസ്റ്റാൾ ചെയ്യണം.രണ്ട് ആപ്പുകളും ലിങ്ക് ചെയ്താൽ കുട്ടിയുടെ ലൊക്കേഷൻ അറിയാനും സ്ക്രീൻ ടൈം, ആപ്പുകൾ, കോൺടാക്ടുകൾ എന്നിവ നിയന്ത്രിക്കാനും സുരക്ഷാ അലർട്ടുകൾ സ്വീകരിക്കാനും കഴിയും.
കുട്ടിയുടെ ഫോണിൽ Android 10 അല്ലെങ്കിൽ അതിന് മുകളിലുള്ള Android ഓപ്പറേറ്റിങ് സിസ്റ്റവും സജീവമായ Jio മൊബൈൽ നമ്പറും ആവശ്യമാണ്. മാതാപിതാക്കളുടെ ഫോണിലും JioThings ആപ്പ് ഉണ്ടായിരിക്കണം. നിലവിൽ Android-ൽ ലഭ്യമായ JioThings ആപ്പ് ഒക്ടോബർ 1 മുതൽ iOS ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
വാർഷിക നിരക്ക് ₹1,000
Jio Shield-ന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷന് ₹1,000 രൂപയാണ്, അതായത് പ്രതിമാസം ഏകദേശം ₹83 ആണ് നിരക്ക്. എന്നാൽ പത്താം വാർഷിക പ്രത്യേക ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ₹1,000 മൂല്യമുള്ള Jio റീചാർജ് വൗച്ചർ ലഭിക്കുമെന്ന് കമ്പനി പറയുന്നു.ഈ വൗച്ചർ ₹399-ഉം അതിന് മുകളിലുമുള്ള അൺലിമിറ്റഡ് 5G മൊബിലിറ്റി പ്ലാനുകളുടെ റീചാർജിനായി ഉപയോഗിക്കാം.
Canva Proയും Unlimited 5Gയും
പത്താം വാർഷിക ഓഫറിൽ ₹1,000 റീചാർജ് വൗച്ചറിന് പുറമെ 12 മാസത്തെ Canva Pro സബ്സ്ക്രിപ്ഷനും 28 ദിവസത്തെ Unlimited 5G സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
₹1,000 നിരക്കിലുള്ള Jio Shield വാർഷിക പത്താം വാർഷിക ഓഫർ 2026 സെപ്റ്റംബർ 26 മുതൽ അർഹരായ ഉപഭോക്താക്കൾക്ക് ലഭ്യമാണെന്ന് ജിയോ അറിയിച്ചു.
Jio has launched ‘Jio Shield,’ a family safety solution designed to enhance the safety and digital well-being of family members. Priced at ₹1,000 per year, the service offers features such as location tracking, SOS alerts, safety notifications, and parental controls for children’s screen time, apps, and contacts.As part of Jio’s 10th anniversary offer, subscribers will also receive a ₹1,000 recharge voucher along with other benefits.Jio Shield works through the integration of two apps. Parents need to install the JioThings app on their phones, while the JioShield app must be installed on the child’s phone.
