ഇന്ത്യൻ വ്യോമസേനയുടെ ഇടത്തരം ചരക്കുവിമാന പദ്ധതിക്കായുള്ള കരാർ ലഭിച്ചാൽ നാഗ്പൂരിൽ സി-390 മില്ലേനിയം വിമാനങ്ങളുടെ അന്തിമ അസംബ്ലി യൂണിറ്റ് സ്ഥാപിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പും ബ്രസീലിയൻ കമ്പനിയായ എംബ്രയറും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാരുമായി ഇരു കമ്പനികളും ചേർന്ന് ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Mahindra Embraer C390 Assembly Line Nagpur

ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 6,000 കോടി രൂപയുടെ നിക്ഷേപവും ആയിരത്തിലധികം പുതിയ തൊഴിലവസരങ്ങളും നാഗ്പൂരിൽ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫീസ് അറിയിച്ചു. സേനയുടെ പഴക്കം ചെന്ന എഎൻ-32, ഐഎൽ-76 വിമാനങ്ങൾക്ക് പകരമായാണ് പുതിയ ഇടത്തരം ചരക്കുവിമാനങ്ങൾ കണ്ടെത്തുന്നത്.

തദ്ദേശീയമായ പ്രതിരോധ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങളുടെയും ഭാഗമായി ഇന്ത്യൻ എയറോസ്പേസ് കമ്പനികളെയും ഈ പദ്ധതിയിൽ ഘട്ടംഘട്ടമായി ഉൾപ്പെടുത്തും. ടാറ്റ-ലോക്ക്ഡീഡ് മാർട്ടിൻ കൂട്ടുകെട്ടിനൊപ്പം ശക്തമായ മത്സരമാണ് ഈ പ്രതിരോധ കരാറിനായി നടക്കുന്നത്.

Share.
Leave A Reply

Exit mobile version