ഗുജറാത്തിലെ ധൊലേറയിൽ ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന 91,000 കോടി രൂപയുടെ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റിന് കരുത്തുപകരാൻ 363 ഏക്കർ വിസ്തൃതിയിൽ പ്രത്യേക വെൻഡർ പാർക്ക് വരുന്നു. ‘സെമികോൺ ഇന്ത്യ 2026’ (SEMICON India 2026) ഉച്ചകോടിയിലാണ് തയ്‌വാനിലെ പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിങ് കോർപ്പറേഷന്റെ (PSMC) സഹകരണത്തോടെയുള്ള ഈ പദ്ധതിയുടെ വിശദാംശങ്ങൾ കമ്പനി അധികൃതർ വ്യക്തമാക്കിയത്. ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ സ്പെഷ്യാലിറ്റി കെമിക്കലുകൾ, ഗ്യാസുകൾ, സ്പെയർ പാർട്സുകൾ, മെയിന്റനൻസ് സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ഏകദേശം 450-ഓളം ആഭ്യന്തര, അന്താരാഷ്ട്ര സപ്ലയർമാരെ ഈ ‘പ്ലഗ്-ആൻഡ്-പ്ലേ’ വെൻഡർ പാർക്കിൽ ഉൾപ്പെടുത്താനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

Tata Semiconductor Plant Dholera Vendor Park

പദ്ധതിയുടെ സപ്ലൈ ചെയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്യൂജിഫിലിം (Fujifilm), നെക്സ്പെരിയ (Nexperia), ബെസി (Besi) തുടങ്ങിയ ആഗോള ഭീമന്മാരുമായി ടാറ്റ ഇലക്ട്രോണിക്സ് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. അസമിലെ ജാഗിറോഡ് പാക്കേജിങ് യൂനിറ്റും ധൊലേറ ഫാബും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, അത്യാധുനിക സാങ്കേതികവിദ്യയും നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നതിനായി ഗതിശക്തി യൂണിവേഴ്സിറ്റിയുമായും സർക്കാർ ലാബുകളുമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഈ സമഗ്ര വികസനത്തിലൂടെ ധൊലേരയെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആഗോള സെമികണ്ടക്ടർ നിർമ്മാണ ഹബ്ബാക്കി മാറ്റാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

Tata Electronics announces a 363-acre vendor park with nearly 450 suppliers near its ₹91,000 crore semiconductor plant in Dholera, Gujarat, to boost chip manufacturing.

Share.
Leave A Reply

Exit mobile version