ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് രാജ്യത്തിന്റെ ആദ്യ ബഹിരാകാശ യാത്രികനെ അയക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ വ്യോമസേനാ പൈലറ്റായ ഖുറാം ദാവൂദും മുഹമ്മദ് സീഷൻ അലിയും ചൈനയിൽ പ്രത്യേക പരിശീലനം നേടിവരികയാണ്. ബെയ്ജിങ്ങിലുള്ള ചൈന ആസ്ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിലാണ് ഇരുവരും പരിശീലനം പൂർത്തിയാക്കുന്നത്. എന്നാൽ ഇവരിൽ ആരെയാണ് പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ യാത്രികനായി അന്തിമമായി തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ 2026 ഒക്ടോബർ പകുതിയോടെ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.

നിലവിൽ അന്തിമ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കിലും, കഠിനമായ പരിശീലനം പൂർത്തിയാക്കുന്ന ഇവരിൽ ഒരാൾ പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ യാത്രികനെന്ന ചരിത്രനേട്ടം സ്വന്തമാക്കും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പേലോഡ് സ്പെഷ്യലിസ്റ്റായി ബഹിരാകാശ നിലയത്തിൽ എത്തി ബയോടെക്നോളജി ഉൾപ്പെടെയുള്ള വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നിർവഹിക്കും. പാകിസ്ഥാന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ SUPARCOയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.

Pakistan Air Force pilots Khurram Daud and Mohammad Zeeshan Ali undergo training in China to become the country’s first astronaut on the Tiangong space station.

Share.
Leave A Reply

Exit mobile version