മീൻകുട്ട ചുമന്ന് ബസുകളിലും മറ്റും യാത്ര ചെയ്ത് വീടുകളിലെത്തി മീൻ വില്പന നടത്തുന്ന വനിതകളും സംരംഭകർ തന്നെയാണ്. അവരുടെ യാത്രാക്ലേശം പരിഹരിക്കുക, അവരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വനിതാ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യവില്പന എളുപ്പമാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകുന്ന ഷീ – സ്‌കൂട്ടർ പദ്ധതി.ക്കു തുടക്കമായി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതി പ്രകാരം നടത്തുന്ന സ്കൂട്ടർ വിതരണത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ആരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തതയും സാമ്പത്തിക ഭദ്രതയോടും കൂടി വനിതാ മൽസ്യ തൊഴിലാളി- സംരംഭകർക്ക് സുരക്ഷിത പ്രവർത്തനമേഖല ഒരുക്കുക എന്നതാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കും.
പദ്ധതിപ്രകാരം ആനുകൂല്യത്തിനായി വനിതാ മൽസ്യ തൊഴിലാളികൾക്കിനിയും അപേക്ഷിക്കാം. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (SAF) മുഖേനയാണ് സഹായം അനുവദിക്കുക. മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കും കുറഞ്ഞത് അഞ്ച് വർഷമായി സാഫിന്റെ ഗുണഭോക്താക്കളായ വനിതകൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് 75 ശതമാനം ഗ്രാന്റ് (പരമാവധി ഒരു ലക്ഷം രൂപ വരെ) സർക്കാർ നൽകും.
അപേക്ഷക എഫ്.എഫ്.ആർ (FFR)-ൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബാംഗവും മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാരിയുമായിരിക്കണം. സ്വന്തമായി ഇരുചക്രവാഹനം ഇല്ലാത്തവരും സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുമായിരിക്കണം. മത്സ്യത്തൊഴിലാളി വനിതകൾക്ക് 45 വയസ്സും, സാഫ് ഗുണഭോക്താക്കൾക്ക് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി. പിന്നെ ഇവർ പത്താം ക്ലാസ് പാസായിരിക്കണം.
The She-Scooter Scheme, which provides electric scooters to women fish vendors in Kerala to make fish sales easier, has been launched.
The initiative aims to reduce the travel difficulties faced by women who sell fish door-to-door and improve their quality of life. Under the scheme, eligible beneficiaries will receive a grant of up to ₹1 lakh towards the purchase of an electric scooter. Applicants must not own a two-wheeler and must possess a valid driving licen
