ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള വിദേശ അന്തർവാഹിനികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി സമുദ്രാന്തർഭാഗത്ത് വിപുലമായ കേബിൾ ശൃംഖല സ്ഥാപിക്കാൻ ഡി.ആർ.ഡി.ഒ ഒരുങ്ങുന്നു. കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) വികസിപ്പിക്കുന്ന ‘ഡീപ് ഓഷ്യൻ വാച്ച്’ പദ്ധതിയിലൂടെ സമുദ്ര അടിത്തട്ടിൽ ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയിലുള്ള ഭീമൻ സെൻസർ ശൃംഖലയാണ് ക്രമീകരിക്കുന്നത്.

DRDO Deep Ocean Watch undersea sensor network

‘അണ്ടർവാട്ടർ ഫൈബർ ഒപ്റ്റിക് സെൻസിംഗ് സിസ്റ്റം’ (UFOSS) വഴി സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഹൈഡ്രോഫോൺ തരംഗങ്ങൾ തത്സമയം കൊച്ചിയിലെ കൺട്രോൾ സ്റ്റേഷനിലേക്ക് എത്തിച്ച് വിശകലനം ചെയ്യും. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപുകൾ, 90 ഈസ്റ്റ് റിഡ്ജ് എന്നീ തന്ത്രപ്രധാന കടൽപ്പാതകളിലുടനീളം അത്യാധുനിക അണ്ടർവാട്ടർ റോബോട്ടുകൾ ഉപയോഗിച്ചാണ് ഫൈബർ ഒപ്റ്റിക് കേബിളുകൾ വിന്യസിക്കുന്നത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനീസ് അന്തർവാഹിനികളുടെയും ഗവേഷണ കപ്പലുകളുടെയും സാന്നിധ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റത്തിന് പദ്ധതിയിട്ടിരിക്കുന്നത്. അമേരിക്കയുടെ ‘സോസസ്’ (SOSUS), ചൈനയുടെ ‘ഗ്രേറ്റ് വാൾ’ എന്നിവയ്ക്ക് സമാനമായ ഈ സമുദ്രാന്തർ കേബിൾ ശൃംഖല യാഥാർത്ഥ്യമാകുന്നതോടെ കടലിനടിയിലെ സുരക്ഷയിൽ ഇന്ത്യ വലിയ നാഴികക്കല്ല് പിന്നിടും.

DRDO and NPOL Kochi are developing the ‘Deep Ocean Watch’ project to install a massive underwater fiber-optic sensor network across the Indian Ocean to monitor foreign submarines.

Share.
Leave A Reply

Exit mobile version