ബ്രിട്ടീഷ് അൾട്രാ-ലക്ഷ്വറി കാർ നിർമാതാക്കളായ റോൾസ് റോയ്സിന് ഇന്ത്യയിലെ യുവസംരംഭകർക്കും പ്രമുഖ ബിസിനസ് കുടുംബങ്ങളിലെ യുവ തലമുറയ്ക്കുമിടയിൽ സ്വീകാര്യതയേറുന്നു. ആഗോളതലത്തിൽ റോൾസ് റോയ്സ് ഉപഭോക്താക്കളുടെ ശരാശരി പ്രായം 40-കളുടെ തുടക്കത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലും ചെറുപ്പക്കാരായ വാങ്ങലുകാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ നാല് വർഷമായി രാജ്യത്ത് ഇരട്ട അക്ക വളർച്ച കൈവരിക്കുന്ന കമ്പനി, യുവാക്കളായ ഉപഭോക്താക്കളുടെ താൽപ്പര്യത്തിനനുസരിച്ച് കാറുകൾ കൂടുതൽ പേഴ്സണലൈസ് ചെയ്തു നൽകുന്നതിലാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Rolls Royce young buyers India

യുവാക്കളുടെ ഈ ആകർഷണവും ദക്ഷിണേന്ത്യയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്താണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കായി റോൾസ് റോയ്സ് ചെന്നൈയിൽ പുതിയ അത്യാധുനിക ഷോറൂം ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഡിസൈനും കളറുകളും ഇന്റീരിയറും നേരിട്ട് കണ്ട് തിരഞ്ഞെടുക്കാനുള്ള ‘ബെസ്പോക്ക് കമ്മീഷനിങ് അറ്റെലിയർ’ സൗകര്യം ഈ പുതിയ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ റോൾസ് റോയ്സിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം യുവാക്കളായ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗതവും സൗകര്യപ്രദവുമായ സേവനം നൽകാൻ പുതിയ ഷോറൂം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Rolls-Royce experiences strong double-digit growth among young Indian entrepreneurs, launching a state-of-the-art showroom with bespoke services in Chennai to cater to South India.

Share.
Leave A Reply

Exit mobile version