ജമ്മു കശ്മീർ, വടക്കുകഴക്കൻ സംസ്ഥാനങ്ങൾ, നക്സൽ ബാധിത മേഖലകൾ എന്നിവിടങ്ങളിൽ സമാധാനം സ്ഥാപിച്ചതിന് പിന്നാലെ രാജ്യത്തെ ലഹരിവിമുക്തമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, 2029 ഡിസംബർ 31-നകം രാജ്യത്തെ പൂർണ്ണമായും ലഹരിവിമുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Nasha Mukt Bharat

ദീർഘകാലമായി രാജ്യത്തെ വലച്ച നക്സലിസത്തിൽ നിന്ന് മോചനം നേടിയ 2026 ഇന്ത്യൻ പോലീസിനെ സംബന്ധിച്ച് ചരിത്രപരമായ വർഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ‘ലഹരി വിരുദ്ധ പോരാട്ടം’ എന്ന പ്രമേയത്തിൽ അഖിലേന്ത്യാ തലത്തിലുള്ള മോട്ടോർസൈക്കിൾ റാലിക്കും ആഭ്യന്തര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

സി.ആർ.പി.എഫും സംസ്ഥാന പോലീസും നക്സൽ വിരുദ്ധ പോരാട്ടത്തിൽ നൽകിയ നിർണായക സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, ‘നശാ മുക്ത് ഭാരത്’ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ പോലീസ് സേനയോട് ആഹ്വാനം ചെയ്തു. അടിയന്തരമായി ലഹരി മാഫിയയെ അമർച്ച ചെയ്യാനായി 2026-ന്റെ ബാക്കി സമയവും തുടർന്ന് വരുന്ന മൂന്ന് വർഷങ്ങളും ആഭ്യന്തര മന്ത്രാലയം പൂർണ്ണമായി മാറ്റിവെക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Union Home Minister Amit Shah announced that India aims to be completely drug-free by December 31, 2029, through dedicated Home Ministry operations and police action.

Share.
Leave A Reply

Exit mobile version