“ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വനിതാ നയം നടപ്പാക്കിയിരിക്കും. അത് ഇച്ഛാശക്തിയോടെ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും. സ്ത്രീസംരംഭകർക്ക് സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ അവരുടെ തനതു ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തും. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും”. ഈ ഉറപ്പ് നൽകിയിരിക്കുന്നത് ഹെര്‍ സമ്മിറ്റ് 2026 ൽ മുഖ്യമന്ത്രി വി ഡി സതീശനാണ്.

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ബൃഹദ് പദ്ധതികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി വിപണനത്തിന് സര്‍ക്കാരിന്റെ സഹായവും നോളജ് പാര്‍ട്ണറുടെ പിന്തുണയും നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പദ്ധതികള്‍ മാറ്റിവെക്കില്ലെന്നും സ്വപ്നപദ്ധതി പൂര്‍ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പുതുയുഗ വനിതാനയം ഹെര്‍ സമ്മിറ്റ് 2026 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയുളള മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ഉറപ്പു നൽകി. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും പൂര്‍ണ സംരക്ഷണം ഉറപ്പാക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് വനിതാനയം തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ബൃഹദ് പദ്ധതികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി വിപണനത്തിന് സര്‍ക്കാരിന്റെ സഹായവും നോളജ് പാര്‍ട്ണറുടെ പിന്തുണയും നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പദ്ധതികള്‍ മാറ്റിവെക്കില്ലെന്നും സ്വപ്നപദ്ധതി പൂര്‍ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക-സാങ്കേതിക പിന്തുണ നല്‍കുന്നതിനൊപ്പം ഹരിത സമ്പദ് വ്യവസ്ഥയിലും പുതിയ തൊഴില്‍ മേഖലകളിലും അര്‍ഹമായ പ്രാതിനിധ്യം വനിതാ നയത്തില്‍ ഉറപ്പാക്കുമെന്ന് വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
വീട്ടമ്മമാര്‍, തൊഴിലെടുക്കുന്ന സ്ത്രീകള്‍, സംരംഭകര്‍, ജനപ്രതിനിധികള്‍ തുടങ്ങി സമഗ്രമേഖലകളില്‍ നിന്നുമുള്ള സ്ത്രീകളുടെ കൂട്ടായ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് വനിതാനയത്തിന് രൂപം നല്‍കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തത്തിന് പുറമെ, നയരൂപീകരണത്തിലും ബജറ്റ് തീരുമാനങ്ങളിലും ഭരണ നിര്‍വഹണത്തിലും സ്ത്രീകളുടെ യഥാര്‍ഥ സ്വാധീനവും പങ്കാളിത്തവും ഉറപ്പുവരുത്തും. ലിംഗസമത്വവും അവകാശബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. കൗമാര-ആര്‍ത്തവ ആരോഗ്യം, മാനസികാരോഗ്യം, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്നിവ ഗൗരവമായി അഭിസംബോധന ചെയ്യും. സ്ത്രീകള്‍ക്ക് ഭയരഹിതമായി നടക്കാനും അന്തസ്സോടെ തൊഴിലെടുക്കാനുമുള്ള ഭയരഹിതമായ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കും.
Kerala Chief Minister V. D. Satheesan has assured that the state will implement a comprehensive model women’s policy without compromise, ensuring the safety and protection of women. He said the policy is being formulated by incorporating suggestions from stakeholders across various sectors, with the aim of setting an example for other Indian states.The government will launch major initiatives this year to promote women’s economic independence. Region-specific products and services will be identified, with government support for marketing and assistance from knowledge partners.The Chief Minister emphasised that financial constraints would not delay these initiatives and reaffirmed the government’s commitment to fully implementing the ambitious programme.He was speaking at Her Summit 2026, organised by the Department of Women and Child Development in Thiruvananthapuram.
