ഒരു ഫ്രെയിമിൽ നൂറ് ഇന്ത്യക്കാരെ സങ്കൽപ്പിക്കൂ. രാജ്യത്തിന്റെ ജനസംഖ്യയെ ഈ നൂറുപേർ പ്രതിനിധീകരിക്കുന്നു എന്ന് കരുതണം. വർഷം 2011–12. ആ കൂട്ടത്തിൽ ഇരുപത്തേഴ് പേർ ലോകബാങ്കിന്റെ കണക്കിൽ അതിദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കാലം 2026, അതായത് ഇന്ന്- അതേ നൂറുപേരിൽ, അതേ അളവുകോലിൽ, നൂറ് ഇന്ത്യക്കാരിൽ അതിദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത് മൂന്ന് പേർ മാത്രം. 14 വർഷത്തിനിടെ അതിദാരിദ്ര്യത്തിന്റെ നിരക്ക് ഏകദേശം തൊണ്ണൂറ് ശതമാനം കുറഞ്ഞു, അഥവാ 50 കോടി ആളുകൾ അതിദാരിദ്യത്തിൽ നിന്ന് മുക്തമായി എന്ന്. ഇത് പറയുന്നതും, കണക്കെടുത്തതും ലോകബാങ്കാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിൽ ലോകത്തെ ഏറ്റവും വേഗമേറിയ മുന്നേറ്റങ്ങളിലൊന്നാണ് ഇന്ത്യ നടപ്പാക്കിയതെന്ന് ലോകബാങ്ക് തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. ലോകബാങ്ക് അതിദാരിദ്ര്യം കണക്കാക്കുന്നത് ഒരാൾക്ക് ഒരു ദിവസം മൂന്ന് ഡോളറിന് തുല്യമായ ക്രയവിക്രയശേഷി ഉണ്ടോ എന്ന മാനദണ്ഡത്തിലാണ്. എന്നുവെച്ചാൽ ഈ 3 ഡോളറിന് എന്തൊക്കെ വാങ്ങാൻ കഴിയും എന്നതാണ്. ഒരേ തുക ഉപയോഗിച്ച് ഇന്ത്യയിലും അമേരിക്കയിലും വാങ്ങാവുന്ന സാധനങ്ങളുടെയും, സർവ്വീസുകളുടേയും അളവ് വ്യത്യസ്തമാണ്. ആ വ്യത്യാസം കണക്കിലെടുത്താണ്, 2021-ൽ വില അടിസ്ഥാനമാക്കി ലോകബാങ്ക് രാജ്യങ്ങളെ താരതമ്യം ചെയ്യുന്നത്. രണ്ടാമത്തെ മാനദണ്ഡം, ദിവസം നാല് ഡോളറും ഇരുപത് സെന്റും വെച്ചിട്ടാണ് കണക്കാക്കുന്നത്. നാല് ഡോളർ ഇരുപത് സെന്റ് വെച്ച് നോക്കുമ്പോൾ, 2011–12-ൽ റൂറൽ ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 64.9 ശതമാനവും നഗരങ്ങളിൽ 39.7 ശതമാനവുമായിരിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷം ഗ്രാമങ്ങളിൽ 19.3 ശതമാനവും നഗരങ്ങളിൽ 8.6 ശതമാനവുമായി ദാരദ്ര്യം കുത്തനെ കുറഞ്ഞിരിക്കുന്നു. 10-15 വർഷം മുമ്പ് ഇൻഡ്യയിലെ ഗ്രാമവും നഗരവും തമ്മിൽ ദരിദ്രരായ ജനങ്ങളുടെ കണക്കിൽ 25 ശതമാനത്തിന്റെ വിടവുണ്ടായിരുന്നു എങ്കിൽ പുതിയ കണക്കിൽ ആ വിടവ് 10 ശതമാനമായി കുറഞ്ഞിരിക്കുന്നു. എല്ലാം അങ്ങ് സ്വർഗ്ഗതുല്യമായി എന്നല്ല, പദ്ധതികളിലും പദ്ധതി നിർവ്വഹണത്തിലും വന്ന ഗുണപരമായ മാറ്റം താഴേത്തട്ടിൽ ഫലം കണ്ട് തുടങ്ങിയിരിക്കുന്നു എന്ന്.. മുന്നോട്ടുള്ള യാത്രയിൽ നമ്മുടെ രാജ്യത്തിന് പ്രതീക്ഷിക്കാൻ വകയുണ്ട് എന്ന്..
World Bank പുറത്തുവിട്ട ഏറ്റവും പുതിയ ‘India Poverty and Equity Brief’ റിപ്പോർട്ടിലാണ് ലോകത്തെ ആശ്ചര്യപ്പെടുത്തും വിധം ഇന്ത്യയിലുണ്ടായിരിക്കുന്ന വിപ്ലവകരമായ മാറ്റം എടുത്തുകാണിച്ചിരിക്കുന്നത്. കേവലം തൊലിപ്പുറത്തുള്ള വികസനമോ, മാറ്റമോ അല്ല, ഇന്ത്യ വളരുകയും മാറുകയും ചെയ്യുന്നത് ഗ്രാമങ്ങളിൽ നിന്നാണ് എന്ന് റിപ്പോർട്ട് പറയുന്നു. പതിറ്റാണ്ടുകളായി അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യയ്ക്കുമേൽ ചാർത്തിയിരുന്ന ദാരിദ്ര്യത്തിന്റെ ലേബൽ ഒറ്റയടിക്ക് കടപുഴകി വീഴുകയാണ്. മാത്രമല്ല, ചൈനയ്ക്ക് ശേഷം ലോകചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ മാനുഷികവും സാമ്പത്തികവുമായ ഉയർച്ചയുടെ നേർ ചിത്രമാണ് ഈ രാജ്യം ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുന്നത്. 49 കോടിയിലധികം മനുഷ്യർ വറുതിയുടെ ഗ്രീഷ്മകാലം കടന്ന് മനുഷ്യരായി ജീവിക്കാനാകും വിധം, ജീവിതം മെച്ചപ്പെടുത്തുന്നു എന്നത് വിസ്മയകരം തന്നെയല്ലേ? ഇന്ത്യ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്നന്ന് പോളിസികളുടേയും ഡാറ്റയുടേയും അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടുക തന്നെ ചെയ്യാം. അതിവേഗത്തിൽ ദ്രരിദ്രമുക്തമാകുന്ന ഇന്ത്യയെക്കുറിച്ച് ലോക ബാങ്ക് അവരുടെ ഔദ്യോഗിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയ വിവരങ്ങൾ എന്താണെന്ന് നോക്കാം. കേവലം പണത്തിന്റെ കണക്കിൽ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പാർപ്പിടം എന്നിവ അടിസ്ഥാനമാക്കിയുള്ള മൾട്ടിഡൈമൻഷണൽ ദാരിദ്ര്യം 2005-06 കാലഘട്ടത്തിലെ 53.8%-ൽ നിന്ന് 15.5% ആയി താഴ്ന്നതായി ഔദ്യോഗിക കണക്കുകൾ തന്നെയാണ് സ്ഥിരീകരിക്കുന്നത്.

1980 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ചൈന കൈവരിച്ച ദാരിദ്ര്യ നിർമ്മാർജ്ജനമാണ് ലോകം കണ്ടെതിൽ വെച്ചേറ്റവും വലിയ സാമ്പത്തിക – സാമൂഹിക വിപ്ലവമായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ 2010 മുതൽ 2026 വരെയുള്ള കാലയളവിൽ ഇന്ത്യ നടത്തിയ മുന്നേറ്റം അതിനെക്കാൾ സങ്കീർണ്ണവും ജനാധിപത്യപരവുമാണ്. ചൈനയിൽ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനത്തിന് കീഴിൽ നിർബന്ധിത വ്യവസായവൽക്കരണവും തൊഴിൽ മാറ്റവുമാണ് നടന്നതെങ്കിൽ, ഇന്ത്യയിൽ ഈ മാറ്റം കൊണ്ടുവന്നത് ഒരു ഫെഡറിൽ സംവിധാനത്തിന്റെ സങ്കീർണ്ണതകളിൽ നിന്നുകൊണ്ട്, ഡിജിറ്റൽ ആർക്കിടെക്ചറും വെൽഫെയർ ഡെലിവറിയും സാധ്യമാക്കിയിടത്താണ്. മുൻകാലങ്ങളിൽ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മാത്രമാണ് പാവപ്പെട്ടവനിൽ എത്തിയിരുന്നതെങ്കിൽ, ‘ജൻധൻ-ആധാർ-മൊബൈൽ’ ഇനിഷ്യേറ്റീവിലൂടെ ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി. ലോകം കോവിഡ് പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയും കടന്നുപോയപ്പോഴും, 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയത്, കുടുംബങ്ങളുടെ പട്ടിണിമരണങ്ങൾ തടയുകയും അവരുടെ സമ്പാദ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തമാണ്. ‘സ്വയം സഹായ സംഘങ്ങളും’ സ്വയംതൊഴിൽ വായ്പകളും വഴി ഗ്രാമീണ കുടുംബങ്ങളിലെ വരുമാനം വർദ്ധിച്ചു. സ്വച്ഛ് ഭാരത് വഴി നിർമ്മിച്ച കോടിക്കണക്കിന് ശുചിമുറികൾ, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ച സ്വന്തം വീടുകൾ, ജൽ ജീവൻ മിഷനിലൂടെയുള്ള കുടിവെള്ള കണക്ഷനുകൾ എന്നിവ ജനങ്ങളുടെ പ്രതിമാസ ജീവിതച്ചെലവ് പകുതിയായി കുറച്ചു. ഇങ്ങനെ അർത്ഥവത്തായ ആസൂത്രണങ്ങളിലൂടെയാണ് ഇന്ത്യ വിപ്ലവരമായി, പാവപ്പെട്ട മനുഷ്യരുടെ ജീവിതം തിരിച്ചുപിടിക്കുന്നത്

The latest World Bank India Poverty and Equity Brief reveals a historic shift: extreme poverty drops to 3% as nearly 500 million people break free from poverty. Explore the key drivers behind India’s massive transformation.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
