ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ധന സമാഹരണ മാർഗമായിരുന്നു ഇലക്ട്റൽ ബോണ്ടുകൾ. സംഭാവനകൾ നേരിട്ട് വാങ്ങാതെ അക്കൗണ്ട് വഴിയാക്കുന്ന രീതി.
2018 മാർച്ചിനും 2024 ജനുവരിക്കും ഇടയിൽ രാജ്യത്തു ഇലക്ട്രൽ ബോണ്ടുകളുടെ വിൽപ്പനയിലൂടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച ഫണ്ട് 16,518.11 കോടി രൂപ എന്നാണ് കണക്കു കൂട്ടൽ. കഴിഞ്ഞ ദിവസം ഈ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രിം കോടതി വിധിച്ചിരുന്നു
ഇലക്ടറൽ ബോണ്ട് സ്കീം നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ സാമ്പത്തിക വർഷം വരെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും 12,000 കോടിയിലധികം രൂപ ലഭിച്ചു, അതിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് ഭരണകക്ഷിയായ ബിജെപ ക്കാണ്. ഇങ്ങനെ ഏകദേശം 6,565 കോടി രൂപ ലഭിച്ചുവെന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മൊത്തം ഫണ്ടിന്റെ 55 ശതമാനം വരുമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷനും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നൽകുന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ഇലക്ട്റൽ ബോണ്ട് ?
അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാം എന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2017ലെ കേന്ദ്രബജറ്റിൽ രാഷ്ട്രീയ പാർടികൾക്ക് ഫണ്ട് സമാഹരണത്തിനായി ആവിഷ്കരിച്ചതാണ് ഇലക്ട്രൽ ബോണ്ട് പദ്ധതി.
ബോണ്ടുകളുടെ നിർവഹണ ചുമതല കേന്ദ്ര ധനമന്ത്രാലയത്തിനും, വിതരണ നടത്തിപ്പ് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലുമായി ചുമതലപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 ബ്രാഞ്ചുകൾക്കുമാണ്. ഈ ശാഖകളിൽ നിന്ന് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നു മുതൽ പത്തുവരെയുള്ള തീയതികളിൽ ബോണ്ടുകൾ വാങ്ങാം.
Electoral bonds were a significant mode of official fundraising for political parties in India. Despite recent legal challenges, these bonds facilitated the collection of funds exceeding ₹16,518.11 crores between March 2018 and January 2024.