തങ്ങളുടെ ഫ്ലാഗ് ഷിപ്പ് ബൈക്കായ മാവ്റിക്ക് 440 ലോഞ്ച് ചെയ്ത് ഹീറോ. ഹീറോയുടെ വെബ്സൈറ്റ് വഴിയും ഔട്ട് ലെറ്റുകളിലൂടെയും ബുക്കിംഗ് ആരംഭിച്ചു.
സ്കൂട്ടർ, മോട്ടോർ സൈക്കിൾ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മാവ്റിക്കിലൂടെ തങ്ങളുടെ പുതിയ ഇമേജ് ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. പ്രീമിയം ബൈക്ക് ബ്രാൻഡ് എന്ന ഹീറോയുടെ സ്വപ്നത്തിന് ഡബിൾ പവറായിരിക്കും മാവ്റിക്ക് നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്.
മോട്ടോർസൈക്കിൾ ബെയ്സ്, മൈൽഡ്, ടോപ് എന്നിങ്ങനെ മൂന്ന് വെരിയന്റുകളിലാണ് മാവ്റിക്ക് 400 അവതരിപ്പിച്ചിരിക്കുന്നത്. എക്സ് ഷോറൂം ബുക്കിംഗ് ആരംഭിക്കുന്നത് 1.99 ലക്ഷം രൂപയിലാണ്. ടോപ് മോഡലിൻെറ വില തുടങ്ങുന്നത് 2.24 ലക്ഷം രൂപയും. ഉപഭോക്താക്കളെ ആകർഷിക്കാനായി കമ്പനി വെൽക്കം ടു മാവ്റിക്ക് എന്ന ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 15ന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് 10,000 രൂപയുടെ കോംപ്ലിമെന്ററി ഗിഫ്റ്റ് ലഭിക്കുന്നതാണ് ഓഫർ.
മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിളിൽ റൈഡേഴ്സിന്റെ ഇഷ്ട ബ്രാൻഡായ റോയൽ എൻഫീൽഡിന് പകരക്കാരനാകാൻ ഹാർലിയും ഹീറോയും പങ്കാളിത്തമുണ്ടാക്കിയിരുന്നു. കൂട്ടുക്കെട്ടിൽ പിറന്നതാണ് X440 റോഡ്സ്റ്റർ കഴിഞ്ഞ വർഷം ഷോറൂമിലെത്തി. അത് ഹിറ്റായതാണ് മാവ്റിക്ക് 400ലേക്ക് ഹീറോയെ എത്തിച്ചത്. അഗ്രസീവ് ലുക്കിൽ വരുന്ന ഡയനാമിക് മോട്ടോർ സൈക്കിളാണ് മാവ്റിക്ക്. ദീർഘ ദൂര യാത്രകളും ഗതാഗതക്കുരുക്കും മുന്നിൽ കണ്ടാണ് മാവ്റിക്കിനെ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
സിംഗിൽ സീറ്റിംഗ് അറേഞ്ച്മെന്റിൽ വരുന്ന മാവ്റിക്കിൽ ബ്ലൂടൂത്തും ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. യുഎസ്ബി-സി പോർട്ട് ചാർജിംഗ് സൗകര്യവും മാർവിക്കിനുണ്ട്. സിംഗിൾ സിലണ്ടർ എൻജിനുള്ള മാവ്റിക്കിന്റെ പരമാവധി പവർ 27 bhp, 36 Nm ആണ്.
Hero Maverick 440, India’s newest motorcycle offering, with variants starting at Rs 1.99 lakh. Pre-book now and receive a complimentary Maverick kit. Discover its design, features, and powerful 440cc engine.