നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്തു പരമ്പരാഗത വ്യവസായവും സ്റ്റാർട്ടപ്പുകളും സംയോജിച്ചു മുന്നോട്ടു നീങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഇതിന് സ്റ്റാർട്ടപ്പ് മിഷന്റെ പ്ലാൻ ലാബുകൾ ഉപയോഗപ്പെടുത്താൻ സാധിക്കണം. അതിനു വേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
സംരംഭകൻ താല്പര്യമുള്ളവർക്ക് ശക്തമായ പിന്തുണ നൽകുന്നതിന്റെ ഉത്തമമായ തെളിവാണ് സംസ്ഥാനത്തു നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് നയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഫലമായി 2016 മുതൽ 2021 വരെ 3200 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനായി. അതിൽ 32000 തൊഴിലവസരങ്ങൾ സൃഷ്ഠിക്കാനായി. 2021 മുതൽ ഇത് വരെയുള്ള അവസ്ഥയെടുത്താൽ 4127 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു, 42000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും സംരംഭകരെ സൃഷ്ടിക്കാനായി 466 ഇന്നോവേഷണൽ എന്റർപ്രണേഴ്സ് ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കാനും സാധിച്ചു.
പരമ്പരാഗത സംരഭകർക്കുള്ള സ്ട്രീം ബോർഡ് ആണ് യുവജന സംരംഭകത്വ വികസന പദ്ധതി. സ്കൂളുകൾക്ക് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി ബന്ധപ്പെടാൻ ഐടി @ സ്കൂൾ സഹായം ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ കേരളാ ടെക്നോളജി ഇന്നോവേഷൻ സോൺ എന്ന പേരിൽ മൂന്നു മേഖല ഇങ്കുബേറ്ററുകൾ ഒരുക്കും. ഇന്റർനാഷണൽ എന്റർപ്രണേഴ്സ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി 180 സ്റ്റാർട്ടപ്പുകൾക്കാണ് ഇതുവരെ പിന്തുണ നൽകിയത്.
സാമൂഹിക സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന ശാസ്ത്രവും സാങ്കേതിക വിദ്യാഭ്യാസവും ആ നിലക്ക് തന്നെ നമ്മുടെ സംസ്ഥാനം ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവാക്കളോട് പറഞ്ഞു. അവ മനുഷ്യ നന്മക്കും സാമൂഹിക പരിവർത്തനത്തിനു കൂടി ഉപകാരപ്പെടുന്നവ ആണെന്ന് ഉറപ്പു വരുത്തണം.
ഡിജിറ്റസിൽ യൂണിവേഴ്സിറ്റി, ന്യൂട്രസ്യുട്ടിക്കൽസ് , ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി വിവിധ മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങൾ, സ്പേസ്, ഡിഫെൻസ് പാർക്കുകൾ , എഐ കാമറ തുടങ്ങിയ സംവിധാനങ്ങൾ കേരളത്തിൽ ഒരുക്കുന്നത് നേരത്തെ പറഞ്ഞ കാഴ്ച പാടിന്റെ ഭാഗമായാണ്, അവയിൽ പലതും രാജ്യത്തിന് തന്നെ മാതൃകയാണ്.
Kerala Chief Minister Pinarayi Vijayan emphasizes the integration of traditional industries with startups to drive socio-economic progress. The Startup Mission’s plans aim to empower youth and create thousands of job opportunities. The government provides substantial support to initiatives focusing on social, technological, and educational advancements.